മാനസികോല്ലാസം നൽകുന്നത് മാതൃഭാഷയിലൂടെയാണെന്ന് സാഹിത്യകാരൻ കൽപറ്റ നാരായണൻ അഭിപ്രായപ്പെട്ടു. മനസ്സറിഞ്ഞ് ചിരിക്കാനും ആനന്ദിക്കാനും കഴിയുന്നത് മാതൃഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോഴാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൊയിലാണ്ടിയിൽ നടക്കുന്ന എസ്. എസ്. എൽ.എസി, മൂല്യനിർണയ ക്യാമ്പിൽ മലയാളം ക്യാമ്പ് കൂട്ടം സംഘടിപ്പിച്ച സാഹിത്യ സല്ലാപം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ശാന്ത അധ്യക്ഷത വഹിച്ചു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന കെ. രാജീവൻ, സതീശൻ. വി എന്നിവർക്ക് സ്നേഹാദരം നൽകി. സാഹിത്യകുലപതി എം.ടി, ലോക മതേതര മുഖം മാർപ്പാപ്പ, ഭീകരവാദികളുടെ അക്രമണത്തിന് മരണപ്പെട്ട സഹോദരങ്ങൾ, എം.ജി.എസ്. നാരായണൻ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി. ക്യാമ്പ് ഓഫീസർ രഞ്ജു എസ്, വി.എം. അഷറഫ്, കെ. ചന്ദ്രൻ, കെ. എം. നസീർ, റഫീഖ് കാരക്കണ്ടി, സമീർ ചെറുവണ്ണൂർ, വേണുഗോപാൽ പേരാമ്പ്ര, കെ. ഷൈബ എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പത്തില മഹോത്സവം സംഘടിപ്പിച്ചു. കർക്കിടക മാസത്തിൽ ആരോഗ്യ
താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 72കാരൻ അറസ്റ്റിൽ. കുട്ടിയുടെ സമീപവാസിയെയാണ് അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടർന്ന്
കൊയിലാണ്ടി പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തിൽ എല്ലാവർഷവും കർക്കടകമാസം ചെയ്യാറുള്ള മഹാഗണപതിഹോമം ആഗസ്റ്റ് 3ന് ഞായറാഴ്ച കാലത്ത് തന്ത്രിവര്യൻ പാടേരി ഇല്ലത്ത് നാരായണൻ
ഇന്ന് രാവിലെ ചേറ്റിപ്പുറം ഇമാം ഷാഫി മസ്ജിദിന് സമീപം വേങ്ങര പരപ്പനങ്ങാടി സംസ്ഥാനപാതയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിരെ
ഈച്ചരോത്ത് ബാലൻ നായർ (83) കൃഷ്ണകൃപ, ചേമഞ്ചേരി അന്തരിച്ചു. ഏറെക്കാലം തൃശ്നാപ്പള്ളിയിൽ വ്യാപാരി ആയിരുന്നു. ഭാര്യ പൊറോളി ദാക്ഷായണി അമ്മ. മക്കൾ