ജനം ആര്‍ത്തിരമ്പി,കൊയിലാണ്ടിയെ ഇളക്കി മറിച്ച് യൂത്ത് വിത്ത് ഷാഫി

കൊയിലാണ്ടി: കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ റോഡ് ഷോ. യൂത്ത് വിത്ത് ഷാഫി എന്ന പേരില്‍ സംഘടിപ്പിച്ച യുവജന റാലിയില്‍ ആയിരകണക്കിന് യുവാക്കളും യൂ.ഡി.എഫ് പ്രവര്‍ത്തകരമാണ് അണി നിരന്നത്.യൂത്ത് കോണ്‍ഗ്രസ്,മുസ്ലിം യൂത്ത് ലിഗ്,ആര്‍.എം.പിയുടെ യുവജന സംഘടനാ പ്രവര്‍ത്തകരും റാലിയില്‍ അണി നിരന്നു.

ചൊവ്വാഴ്ച വൈകീട്ട് കൊയിലാണ്ടി ടൗണിന്റെ തെക്ക് ഭാഗത്ത് അരങ്ങാടത്ത് നിന്നാണ് റാലി ആരംഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍,മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് തുടങ്ങിയ നേതാക്കള്‍ ഷാഫിയുടെ കൂടെയുണ്ടായിരുന്നു. ആര്‍.എം.പി സംസ്ഥാന സെക്രട്ടറി പി.വേണുവും റാലിയില്‍ അണിനിരന്നു.


നൂറ് കണക്കിന് വനിതകള്‍ റാലിയില്‍ പങ്കെടുത്തു. കൊയിലാണ്ടിയിലെ യൂ.ഡി.എഫ് നേതാക്കളായ മഠത്തില്‍ അബ്ദുറഹിമാന്‍,മഠത്തില്‍ നാണു,സി.വി.ബാലകൃഷ്ണന്‍,വി.പി.ഭാസ്‌ക്കരന്‍,മുരളി തോറോത്ത്,കെ.പി.വിനോദ് കുമാര്‍,രാജേഷ് കീഴരിയൂര്‍,പി.വി.വേണുഗോപാല്‍,അരുണ്‍ മണമല്‍,സി.പി.ഭാസ്‌ക്കരന്‍,അഡ്വ.പി.ടി.ഉമേന്ദ്രന്‍,വി.പി.ഇബ്രാഹുംകുട്ടി,പി.പി.ഫാസില്‍,ശ്രീജാറാണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.

Previous Story

താമരശ്ശേരിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയിൽ

Next Story

വടകര ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണൻ തലശ്ശേരി മണ്ഡലത്തിൽ പര്യടനം നടത്തി

Latest from Main News

ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് പതിവായതിനെ തുടർന്ന് കൂടുതൽ കരുതൽ നടപടികളുമായി റെയിൽവേ

ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് പതിവായതിനെ തുടർന്ന് യാത്രക്കാരുടെയും റെയിൽവേ സുരക്ഷാ സേനയുടെയും സംയുക്ത സഹകരണത്തോടെ റെയിൽവേ കൂടുതൽ കരുതൽ നടപടികൾ സ്വീകരിച്ചു.

ശബരിമല സ്വർണ്ണ മോഷണ കേസിൽ ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയിൽ

ശബരിമല സ്വർണ്ണ മോഷണ കേസിൽ ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട്.  മണിക്കെതിരെ തെളിവൊന്നും ലഭിച്ചില്ലെന്നും എസ്

പാഠപുസ്തകത്തിന് അപ്പുറം ഗണിതത്തെ ആസ്വാദ്യകരമാക്കിയ അദ്ധ്യാപകൻ; ആദർശ് മാടഞ്ചേരി

കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിൽ ഗണിതം എന്ന വിഷയത്തെ ഭയത്തിൽ നിന്ന് ആസ്വാദനത്തിലേക്ക് മാറ്റിയ അപൂർവ അധ്യാപകരിൽ ഒരാളാണ് കൊയിലാണ്ടി പൂക്കാട് സ്വദേശി

വാഹനം ആവശ്യമുണ്ട്

കേരള റോഡ് ഫണ്ട് ബോര്‍ഡ്- പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിലെ ആവശ്യത്തിന് 2023 ജനുവരി ഒന്നിനോ

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

മുംബൈ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. പൂനെയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നൽകിയ