കിതാബ് ഫെസ്റ്റിൻ്റെ ഭാഗമായി ഏപ്രിൽ 29, 30 തിയ്യതികളിൽ വിദ്യാർഥികൾക്ക് സാഹിത്യ, നാടക ശില്പശാലകൾ സംഘടിക്കുന്നു

കൊയിലാണ്ടി: യുവകലാസാഹിതി ജില്ലാ കമ്മിറ്റിയും റെഡ് കർട്ടൻ കലാവേദിയും സംയുക്തമായി കൊയിലാണ്ടിയിൽ വെച്ച് നടത്തുന്ന കിതാബ് ഫെസ്റ്റിൻ്റെ ഭാഗമായി ഏപ്രിൽ 29, 30 തിയ്യതികളിൽ വിദ്യാർഥികൾക്ക് സാഹിത്യ, നാടക ശില്പശാലകൾ സംഘടിക്കുന്നു. 29 ന് നടക്കുന്ന സാഹിത്യ ശില്പശാലയുടെ സയരക്ടർ കവി എം.എം. സചീന്ദ്രനും 30 ന് നടക്കുന്ന നാടകശില്പശാലയുടെ സയരക്ടർ അബു മാഷുമാണ്. യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുക. ഫോൺ: 9447276224, 9447955130

Leave a Reply

Your email address will not be published.