പച്ചത്തേങ്ങ വില കത്തിക്കയറുന്നു; കിലോയ്ക്ക് 64 രൂപ

പച്ചത്തേങ്ങ വില റിക്കാർഡിലേക്ക്. സർവകാല റിക്കോർഡും ഭേദിച്ച് മുന്നേറുന്നു. വെള്ളിയാഴ്ച (ഇന്ന്) കിലോയ്ക്ക് 64 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 62 രൂപയിൽ നിന്നാണ് 64ലേക്ക് വില കുതിച്ചത്. എന്നാൽ തേങ്ങ ഉല്പാദനം കുറഞ്ഞതാണ് കർഷകർക്ക് കനത്ത തിരിച്ചടിയാകുന്നത്. ഈയടുത്ത കാലത്ത് ഇത്രയും വില നാളീകേരത്തിന് ലഭിച്ചിട്ടില്ല. 18 രൂപയിൽ നിന്നാണ് പടിപടിയായി ഉയർന്ന് തേങ്ങാവില 64ൽ എത്തിനിൽക്കുന്നത്. നാളീകേരത്തിൻ്റെ വില വർദ്ധനവ് കർഷകരെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹമാണ്. തെങ്ങു കൃഷിയോട് കൂടുതൽ താല്പര്യം ഉണ്ടാവാൻ കൂടുതൽ തെങ്ങിൻതൈകൾ നട്ടുവളർത്താനും വിലവർദ്ധനവ് പ്രചോദനമാകുന്നുണ്ട്. മെയ്, ജൂൺ മാസങ്ങളിൽ പുതിയ തെങ്ങിൻ തൈകൾ കുഴിച്ചിടാനുള്ള സമയമാണ്. 

Leave a Reply

Your email address will not be published.