അരിക്കുളം കെ.പിഎം എസ് എം ഹയർസെക്കൻഡറി സ്കൂളിൽ അവധിക്കാല ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു. അരിക്കുളം ഫുട്ബോൾ അക്കാദമി ആരംഭിക്കുന്നതിൻ്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ എത്തിച്ചേർന്ന വിദ്യാർത്ഥികൾക്കായി ഫുട്ബോൾ പരിശീലന ക്യാമ്പ് കെ പി എം എസ് എം ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗം ശ്രീ ബീരാൻ ഹാജി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ പി അബ്ദുറഹിമാൻ, സി എം ഷിജു മാസ്റ്റർ, ടി സംഗീത, മുനീർ പാഞ്ഞോല, ഇഹ്‌സാൻ അലി എന്നിവർ സന്നിഹിതരായി.








