അജ്ഞാത നമ്പറുകളിൽ നിന്നും ലഭിക്കുന്ന കോളുകൾ സ്വീകരിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസിൻ്റെ നിർദേശം

അജ്ഞാത നമ്പറുകളിൽ നിന്നും ലഭിക്കുന്ന കോളുകൾ സ്വീകരിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസിൻ്റെ നിർദേശം. മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള സ്ക്രീൻ റെക്കോർഡ് എടുക്കുകയും പിന്നീട് ഇവർ ഇതുകാട്ടി ബ്ലാക്ക് മെയിൽ ചെയ്യുമെന്നുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സോഷ്യൽ മീഡിയ കോൺടാക്‌റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നത്. അതിനാൽ പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്‌ക്കാൻ അവർക്ക് കഴിയും. ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് – അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുത്. തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം  (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിച്ചാൽ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published.