കണ്ണൂര്‍: മലബാറിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പ്. ഇന്നും നാളെയും മലബാറിന്‍റെ ചിലഭാഗങ്ങളിൽ അരമണിക്കൂർ നേരത്തേക്കാകും വൈദ്യുതി നിയന്ത്രണം. കക്കയം ജലവൈദ്യുതപദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജിനെ തുടർന്ന് വൈദ്യുതോത്പാദനം നിർത്തിവച്ചതോടെയാണ് നിയന്ത്രണം. 150 മെഗാവാട്ടിന്‍റെ കുറവാണ് ഉത്പാദനത്തിൽ ആകെ ഉണ്ടായിരിക്കുന്നത്. കൂടുതൽ വൈദ്യുതി പുറത്തുനിന്നെത്തിച്ച് നിയന്ത്രണം ഒഴിവാക്കാനും ശ്രമം തുടരുകയാണ്. വൈകീട്ട് 6 മണിക്കുശേഷമുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.
Latest from Local News
നന്തി ബസാർ: സംസ്ഥാന ശാസ്‌ത്ര മേളയിൽ ഒന്നാം സ്ഥാനം നേടിയ കോടിക്കലിൽ പൊയിലിൽ ഫാത്തിമ ഫിദയെ യൂത്ത് ലീഗ്,എം.എസ്.എഫ് കോടിക്കൽ ശാഖ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ സർജറി വിഭാഗം ഡോ: മുഹമ്മദ്
നന്തി :വീരവഞ്ചേരി മണ്ണാത്തികണ്ടി ബാലനാരായണൻ നായർ (78) അന്തരിച്ചു. ഭാര്യ :പരേതയായ വിശാലാക്ഷി അമ്മ, മക്കൾ: നിത, നിത്യ. മരുമക്കൾ: മനോഹരൻ
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളെ വരവേൽക്കാൻ കോഴിക്കോട് മാനാഞ്ചിറ ദീപാലംകൃതമാകുന്നു. ‘ഇലൂമിനേറ്റിങ് ജോയ്, സ്‌പ്രെഡിങ് ഹാര്‍മണി’ എന്ന സന്ദേശത്തിൽ വിനോദസഞ്ചാര വകുപ്പ് ഒരുക്കുന്ന
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ വരണാധികാരിയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി പുതിയ കൗൺസിലിൽ പ്രവേശിച്ചു. ടൗൺ ഹാളിൽ നടന്ന







