ഗ്രാമീണ ഭവനങ്ങളില്‍ പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഒമ്പത് വര്‍ഷത്തിനിടെ ജില്ലയില്‍ നല്‍കിയത് മൂന്ന് ലക്ഷത്തോളം കണക്ഷനുകള്‍. പദ്ധതിയുടെ ഒന്നാംഘട്ടം ജില്ലയില്‍ പൂര്‍ത്തിയാകുമ്പോള്‍ 2,84,750 കണക്ഷനുകളാണ് ജല അതോറിറ്റി നല്‍കിയത്. ജലശുദ്ധീകരണശാലകളുടെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ എല്ലാ പഞ്ചായത്തുകളിലെയും മുഴുവന്‍ വീടുകളിലും വിതരണ ശൃഖല സ്ഥാപിച്ച് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനാകും. ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം 5,26,159 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കാന്‍ 4508.95 കോടി രൂപയുടെ ഭരണ, സാങ്കേതിക അനുമതികളാണ് ലഭിച്ചത്.
രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ പെരുവണ്ണാമുഴിയില്‍ 100 എംഎല്‍ഡി ശുദ്ധീകരണശാല നിര്‍മിച്ച് കൂരാച്ചുണ്ട്, കായണ്ണ, നൊച്ചാട്, അരിക്കുളം, മേപ്പയൂര്‍, കീഴരിയൂര്‍, തിക്കോടി, മൂടാടി, കൂത്താളി, ചങ്ങരോത്ത്, പനങ്ങാട്, ഉള്ള്യേരി, അത്തോളി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്ന പദ്ധതി 65 ശതമാനത്തോളം പൂര്‍ത്തിയായി.
ചാലിയാര്‍ പുഴ സ്രോതസ്സായി കൂളിമാട് 100 എംഎല്‍ഡി ശുദ്ധീകരണശാല നിര്‍മിച്ച് ചാത്തമംഗലം, മടവൂര്‍, കിഴക്കോത്ത്, ഉണ്ണികുളം, താമരശ്ശേരി, കുട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയും ഇതേ സ്രോതസ്സില്‍നിന്ന് ആരംഭിച്ച് കാരശ്ശേരി, കൊടിയത്തൂര്‍, കൂടരഞ്ഞി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയുടെ പ്രവൃത്തികളും ജില്ലയില്‍ ത്വരിതഗതിയില്‍ പൂര്‍ത്തീകരിച്ചു വരുന്നു.
തുറയൂര്‍ പഞ്ചായത്തില്‍ 3,736 കണക്ഷനും കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തില്‍ 4,011 കണക്ഷനും നല്‍കി പഞ്ചായത്തുകളെ ഹര്‍ ഘര്‍ ജല്‍ പഞ്ചായത്തായി പ്രഖ്യാപിച്ചു. ജില്ലയില്‍ ആദ്യമായി 100 ശതമാനം കുടിവെള്ള കണക്ഷനുകള്‍ പൂര്‍ത്തീകരിച്ച പഞ്ചായത്തെന്ന നേട്ടം സ്വന്തമാക്കിയത് തുറയൂര്‍ ആണ്. പെരുവണ്ണാമൂഴിയിലെ 174 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ശുദ്ധീകരണശാലയില്‍നിന്നാണ് ഇവിടെ വെള്ളമെത്തിക്കുന്നത്.
ജില്ലയില്‍ കാക്കൂര്‍ (5323), കുരുവട്ടൂര്‍ (7265), ഒളവണ്ണ (14131), കക്കോടി (8602) എന്നീ പഞ്ചായത്തുകളിലെ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്.
Latest from Main News
സപ്ലൈക്കോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം കോഴിക്കോട് ജില്ലയില്‍നിന്ന് പുതുതായി പേരുചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത് 67,448
ഓണത്തിന് പി.എച്ച്.എച്ച് (പിങ്ക്) കാർഡിന് നിലവിലുള്ള സൗജന്യ അരി വിഹിതത്തിന് പുറമെ 5 കിലോഗ്രാം അരി 10.90 രൂപ നിരക്കിൽ ലഭ്യമാക്കും.
വൻകിട വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുപരിചയിച്ചിട്ടുള്ള റെസിഡൻഷ്യൽ ടവർ കോഴിക്കോട് ഉയരുന്നു. കേരളത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ് ഭൂകമ്പ പ്രതിരോധ ശേഷിയോടെ
മതന്യൂനപക്ഷങ്ങൾക്കെതിരെ സംഘ് പരിവാർ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന അത്യന്തം ഹീനമായ കടന്നാക്രമണത്തിൻ്റെ ഏറ്റവും ഒടുവിലത്തെ ഇരകളാണ്, കണ്ണൂർ ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന