അരിക്കുളം: കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഒരുമിച്ചിറങ്ങിയപ്പോൾ നിത്യരോഗിയായ വയോധികൻ്റെ വീട്ടിലേക്കുള്ള റോഡ് ഗതാഗത യോഗ്യമായി. അരിക്കുളം മാവട്ടെ മാവട്ടന പുരുഷോത്തന്മൻ നായരുടെ വീട്ടിലേക്കുള്ള റോഡാണ് ശ്രമദാനത്തിലൂടെ കോൺക്രീറ്റ് ചെയ്ത് അരിക്കുളത്തെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മാതൃക സൃഷ്ടിച്ചത്. പ്ലാച്ചേരി താഴെ – മഠത്തിൽ റോഡിൻ്റെ ഗതാഗത യോഗ്യമല്ലാത്ത ഭാഗം കോൺക്രീറ്റ് ചെയ്തതോടെ പ്രദേശവാസികൾക്കും ഇത് ഗുണകരമായി. നിത്യരോഗിയായ പുരുഷോത്തമൻ നായരുടെ വീട്ടിലേക്കുള്ള വാഹനയാത്ര അതീവ ദുഷ്ക്കരമായിരുന്നു. ഇതു മൂലം ചികിത്സക്കായി ആശുപത്രിയിലും മറ്റും പോകാൻ ഏറെ ബുദ്ധിമുട്ടായിരുന്നു. മഴ തുടങ്ങിയതോടെ റോഡിൽ കാൽ നടയാത്ര പോലും പ്രയാസകരമായിരുന്നു. നിർമാണ ചിലവിനുള്ള മുഴുവൻ തുകയും പാർട്ടിയാണ് സ്വരൂപിച്ചത്. കോൺക്രീറ്റ് പ്രവൃത്തി ഉദ്ഘാടനം അരിക്കുളം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്യമള ഇടപ്പള്ളി നിർവഹിച്ചു. മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ഒ കെ ചന്ദ്രൻ, രാമചന്ദ്രൻ നീലാംബരി, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ശശി ഊട്ടേരി, കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് തങ്കമണി ദീപാലയം, സേവാദൾ മേപ്പയ്യൂർ ബ്ലോക്ക് ചെയർമാൻ അനിൽകുമാർ അരിക്കുളം, കോൺഗ്രസ് അരിക്കുളം മണ്ഡലം സെക്രട്ടറി ഹാഷിം കാവിൽ, ബാലകൃഷ്ണൻ കൈലാസം, ഐ എൻ ടി യു സി അരിക്കുളം മണ്ഡലം ട്രഷറർ രാമചന്ദ്രൻ ചിത്തിര, രാമാ നന്ദൻ മഠത്തിൽ, മഹിളാ കോൺഗ്രസ് അരിക്കുളം മണ്ഡലം സെക്രട്ടറി ശ്രീജ പുളിയത്തിങ്കൽ മീത്തൽ, സി എം രാഗേഷ്, വി വി രാജൻ എന്നിവർ നേതൃത്വം നൽകി.
Latest from Local News
കൊയിലാണ്ടി കോതമംഗലം അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 18, 19, 20 തീയതികളിൽ ആഘോഷിക്കും. 17 ന് കലവറ നിറയ്ക്കൽ. 18
കൊയിലാണ്ടി: പൊയിൽക്കാവിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ചികിൽസയിലായിരുന്ന പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ (56) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റാഫായിരുന്നു.
പകൽ സമയങ്ങളിൽ വാടകക്കെടുത്ത കാറുകളിൽ കറങ്ങി മോഷണം നടത്തുന്ന കൊടുവള്ളി കിഴക്കോത്ത് സ്വദേശി മഖ്‌സൂസ് ഹാനൂക് (35)നെയാണ് ഡി.സി.പി അരുൺ കെ
നാലേരി പത്മനാഭൻ മാസ്റ്റർ (84) അന്തരിച്ചു. ചേമഞ്ചേരി യു പി സ്കൂൾ പ്രധാന അധ്യാപകനായിരുന്നു. ഭാര്യ ശാന്തകുമാരി ടീച്ചർ (റിട്ടയേർഡ് ടീച്ചർ
മൂടാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ കിള്ളവയൽ എളാഞ്ചേരി താഴ റോഡ് പ്രവൃത്തി ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് –







