കേന്ദ്ര, കേരള സർക്കാരുകളുടെ കർഷക തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ദേശീയ കർഷക തൊഴിലാളി ഫെഡേറേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ജില്ലാ സമര പ്രചരണ വാഹന ജാഥ കീഴൂരിൽ ഡി.സി.സി പ്രസിഡണ്ട് അഡ്വ കെ പ്രവീൺ കുമാർ ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡണ്ടും ജാഥാ ലീഡറുമായ മനോജ്കുമാർ പാലങ്ങാടിന് പതാക കൈമാറി ഉദ്ഘാടനം ചൈയ്തു. ഡി.കെ.ടി.എഫ് സംസ്ഥാന സിക്രട്ടറി വി ടി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡണ്ട് യു വി ദിനേഷ് മണി മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, കെ ടി വി നോദൻ, മുജേഷ് ശാസ്ത്രി ,മേനാച്ചേരി ശ്രിധരൻ, മഹിമ രാഘവൻ, ചെരിച്ചിൽ മൊയ്തീൻ, ശ്രീധരൻ മണിയൂർ, ഒ കെ ബാലൻ, പി സി രാധാകൃഷ്ണൻ, ഹരിദാസൻ അത്തോളി, പടന്നയിൽ പ്രഭാകരൻ, പി ബാലകൃഷ്ണൻ, ഇ ടി പത്മനാഭൻ, കാര്യാട്ട് ഗോപാലൻ, ജൗഹർ പൂമങ്കലം, പത്മശ്രി പള്ളി വളപ്പിൽ, പി എം ഹരിദാസൻ, കെ ടി സിന്ധു, സിജിന പൊന്ന്യാരി, യുസഫ് മാസ്റ്റർ, എൻ കെ അനിൽ കുമാർ, അഖിൽ പി ആർ, ഏ കെ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
