കൊയിലാണ്ടി നെല്ലാടി പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാത്രി മുത്താമ്പി പാലത്തിൽ നിന്നും ചാടിയ ആളുടെതാണ് മൃതദേഹം എന്ന് സംശയം. പരിസരവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും അങ്ങോട്ട് തിരിച്ചിട്ടുണ്ട്. മുത്താമ്പി പാലത്തിൻറെ മുകളിൽനിന്ന് നിന്ന് ബുധനാഴ്ച രാത്രിയാണ് ഒരാൾ പുഴയിലേക്ക് ചാടിയത്. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ചെരിപ്പ് മുത്താമ്പി പാലത്തിൽ അഴിച്ചു വെച്ചതിനുശേഷം ആണ് പുഴയിൽ ചാടിയത്. പ്രദേശവാസികളും ഫയർ ഫോഴ്സും തിരച്ചിൽ നടത്തുന്നതിനിടയിലാണ് നെല്ല്യാടി ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.
