മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ എസ്എഫ്ഐഒ കുറ്റപത്രം

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ എസ്എഫ്ഐ കുറ്റപത്രത്തിലുള്ളത് ഗുരുതര കണ്ടെത്തലുകളെന്ന് റിപ്പോർട്ട്. സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൻ്റെ മുഖ്യ ആസൂത്രകയാണ് വീണയെന്ന് എസ്എഫ്ഐഒ കുറ്റപത്രത്തിൽ പറയുന്നു. എക്‌സാലോജിക് കമ്പനി തുടങ്ങിയതിന് ശേഷം വളർച്ച താഴോട്ടേക്കായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്.

പ്രതിവർഷം 66 ലക്ഷം രൂപയുടെ ബാധ്യത വീണയുടെ എക്‌സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നു. സിഎംആർഎല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനമാർഗം. 2017 മുതൽ 2019 വരെ കാലയളവിൽ സിഎംആർഎല്ലുമായി ഇടപാടുകൾ നടത്തി. പ്രതിമാസം അഞ്ച് ലക്ഷം രൂപ സിഎംആർഎല്ലിൽ നിന്ന് വീണയുടെ പേരിലെത്തിയിട്ടുണ്ട്. കമ്പനിയുടെ പേരിലും മൂന്ന് ലക്ഷം രൂപ പ്രതിമാസമെത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. കൊച്ചിയിലെ അഡീഷണൽ സെഷൻസ് ഏഴാം നമ്പർ കോടതിയിലാണ് എസ് എഫ് ഐ ഒ കുറ്റപത്രം സമർപ്പിച്ചത്.

ഈ റിപ്പോർട്ടിലെ തുടർ നടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇല്ലാത്ത സേവനത്തിന്റെ പേരിൽ 2.78 കോടി രൂപ സിഎംആർഎൽ നിന്ന് വീണ കൈപ്പറ്റിയെന്നാണ് എസ് എഫ് ഐ ഒ യുടെ കണ്ടെത്തൽ.

 

Leave a Reply

Your email address will not be published.