മലയാളി വിദ്യാർഥിനി യു.എസിൽ വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട്: മലയാളി വിദ്യാർഥിനി യു.എസിൽ വാഹനാപകടത്തിൽ മരിച്ചു. വടകര കസ്റ്റംസ് റോഡ് സ്വദേശി മുഹമ്മദ് അസ്‌ലമിന്‍റെ മകൾ ഹെന്ന അസ്‌ലം (21) ആണ് മരിച്ചത്. ന്യൂ ജേഴ്സി റട്ഗേഴ്സ് യൂണിവേഴ്സിറ്റി വിദ്യാർഥിയാണ്.

കോളജിലേക്ക് കാറോടിച്ച് പോകവേ ഓവർടേക്ക് ചെയ്ത് വന്ന വാഹനത്തിന് വഴിമാറിക്കൊടുത്തപ്പോൾ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയ ഉടനെയായിരുന്നു മരണം. മാതാവ്: സാജിദ അബ്ദുല്ല (ചേളന്നൂർ സ്വദേശിനി). സഹോദരങ്ങൾ: ഹാദി അസ്‌ലം, അമൽ അസ്‌ലം, സൈൻ അസ്‌ലം. ചേളന്നൂർ അബ്ദുല്ല സാഹിബിന്‍റെയും നൂറുന്നിസ ടീച്ചറുടെയും പേരമകളാണ്. ഹെന്നയും കുടുംബവും കഴിഞ്ഞ 14 വർഷമായി അമേരിക്കയിലെ ന്യൂ ജേഴ്സിയിലാണ് താമസം.

Leave a Reply

Your email address will not be published.

Previous Story

ഡി കെ ടി എഫ് ജില്ലാ വാഹന പ്രചരണ ജാഥ; പി.സി രാധാകൃഷ്ണൻ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി

Next Story

കാശ്മീർ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി

Latest from Main News

പീടിക മൊബൈൽ ആപ്ലിക്കേഷൻ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു

  കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റസ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പീടിക മൊബൈൽ ആപ്ലിക്കേഷൻ തൊഴിൽ വകുപ്പ് മന്ത്രി വി

മോട്ടോർ വാഹന വകുപ്പിൽ അച്ചടക്കമുള്ള സേന; എഎംവിഐമാർക്ക് സമഗ്ര പരിശീലനം നൽകി : മന്ത്രി കെ. ബി. ഗണേഷ് കുമാർ

  പുതുതായി ചുമതലയേൽക്കുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ്