ഇന്ന് രാവിലെ 7:30 ഓടുകൂടിയാണ് കൊയിലാണ്ടി ആനക്കുളം ജംഗ്ഷനിൽ വച്ച് മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്ക് റബ്ബർ പാൽ കയറ്റി വരികയായിരുന്ന ടാങ്കർ ലോറിയുടെ അടിയിൽ നിന്നും പുക ഉയർന്നത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി പരിശോധിക്കുകയും ടാങ്കറിന്റെ മധ്യഭാഗത്തുള്ള ടയറുകൾ രണ്ടും തമ്മിൽ ഉരസി തീ പിടിക്കുകയായിരുന്നു എന്ന് കണ്ടെത്തി.
ശേഷം സേനാംഗങ്ങൾ വെള്ളം ഉപയോഗിച്ച് തീയും പുകയും പൂർണമായും അണച്ചു.ഗ്രേഡ് ASTO മജീദ് എമ്മിന്റെ നേതൃത്വത്തിൽ FRO മാരായ ഹേമന്ത് ബി, ജിനീഷ് കുമാർ, നിധിപ്രസാദ് ഇ എം, അനൂപ് എൻപി,നിതിൻ രാജ് കെ,ഹോംഗാർഡ് രാജേഷ് കെ പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Latest from Local News
ഓണത്തിനായി കേരളത്തിലേക്ക് എത്തുന്ന മലയാളികൾക്കായി വിപുലമായ യാത്രാസൗകര്യങ്ങൾ ഒരുക്കിയതായി ഇന്ത്യൻ റെയിൽവെ അറിയിച്ചു. ജൂലൈ മുതൽ സർവീസ് ആരംഭിച്ച സ്പെഷ്യൽ ട്രെയിനുകൾ
കുറ്റ്യാടി : മലയോര മേഖലയുടെ ഏക ആശ്രയമായ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്ക് നിര്‍മാണത്തിന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.
ആരോപണ വിധേയനായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
നന്തിബസാർ:വാഗാഡിൻ്റെ അശാസ്ത്രീയമായ പണി കാരണം പൊടി ശല്യം കൊണ്ട് നന്തി ടൗണിലേക്ക് ജനങ്ങൾക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.കച്ചവട സ്ഥാപനങ്ങളെലാം അടച്ചിട്ടിരിക്കുകയാണ്.അടിയന്തര പരിഹാരം
ചേമഞ്ചേരി: കാട്ടിൽ (കൃപ )അപ്പുനായർ (77) അന്തരിച്ചു.ഭാര്യ: തങ്ക മക്കൾ :അനീഷ് (ഗുജറാത്ത്), അനിത മരുമക്കൾ : ശ്രീശൻ ,ഭവ്യ .