ട്രെയിനിലെത്തി ഇ-സ്‌കൂട്ടര്‍ വാടകയ്ക്കെടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യമൊരുങ്ങുന്നു

ട്രെയിനിലെത്തി ഇ-സ്‌കൂട്ടര്‍ വാടകയ്ക്കെടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യമൊരുങ്ങുന്നു. കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്ര വാഹനം വാടകയ്ക്ക് നല്‍കും. മംഗളൂരുവില്‍ കരാര്‍ നല്‍കിക്കഴിഞ്ഞു. കോഴിക്കോട് ഉള്‍പ്പെടെ വലിയ സ്റ്റേഷനുകള്‍ക്ക് പുറമെ ഫറൂഖ്, പരപ്പനങ്ങാടി പോലെ ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്ര വാഹനമെത്തും. മണിക്കൂര്‍-ദിവസ വാടകയ്ക്കാണ് വാഹനം നല്‍കുക. അവ സൂക്ഷിക്കാനുള്ള സ്ഥലം റെയില്‍വേ നല്‍കും.

കരാറുകാരാണ് സംരംഭം ഒരുക്കേണ്ടത്. വാഹനം എടുക്കാനെത്തുന്നവരുടെ ആധാര്‍കാര്‍ഡ്, ലൈസന്‍സുള്‍പ്പെടെയുള്ള രേഖകളുടെ പരിശോധനയുണ്ടാകും. തിരുവനന്തപുരം ഡിവിഷനില്‍ എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെ വലിയ സ്റ്റേഷനുകളില്‍ ബൈക്ക് വാടകയ്ക്ക് നല്‍കുന്നുണ്ട് (റെന്റ് എ ബൈക്ക്). ഇ-സ്‌കൂട്ടറുകള്‍ വരുന്ന സ്റ്റേഷനുകള്‍: പൊള്ളാച്ചി, ഒറ്റപ്പാലം, നിലമ്പൂര്‍, കോഴിക്കോട്, തിരൂര്‍, ഫറൂഖ്, പരപ്പനങ്ങാടി, വടകര, മാഹി, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗളൂരു ജങ്ഷന്‍.

Leave a Reply

Your email address will not be published.

Previous Story

നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ ചിത്രങ്ങള്‍ പുനര്‍ജനിക്കുന്നു

Next Story

കല്ലാച്ചിയില്‍ കുടുംബത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പത്തു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Latest from Local News

പ്രിന്റിങ് പ്രസ്സുകളിൽ പരിശോധ തുടരുന്നു; 220 മീറ്റർ നിരോധിത പ്രിന്റിങ് വസ്തുക്കൾ പിടിച്ചെടുത്തു

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത പെരുമാറ്റച്ചട്ടം ഉറപ്പ് വരുത്തുന്നതിനായി നിയോഗിച്ച ജില്ലാ സ്പെഷ്യൽ സ്ക്വാഡ് പ്രിന്റിങ് പ്രസ്സുകളിൽ മിന്നൽ പരിശോധന

മൂടാടി പാലക്കുളം എം.മോഹൻദാസ് (മായ) അന്തരിച്ചു

മൂടാടി പാലക്കുളം എം.മോഹൻദാസ് (മായ) നിര്യാതനായി. റിട്ട: സെയിൽ ടാക്സ് ഉദ്യോഗസ്ഥനായിരുന്നു. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ ബ്ലോക്ക് സിക്രട്ടറി,

വടകരയിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാൾ മരിച്ചു

വടകരയിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു. അറക്കിലാട് സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. വടകര പഴയ

കോഴിക്കോട് റവന്യൂ ജില്ല കലോത്സവനഗരിയിൽ വെച്ച് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിക്ക് വേണ്ടി വാട്ടർ പ്യൂരിഫയർ സമ്മാനിച്ച് കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി ഖത്തർ ചാപ്റ്റർ

കോഴിക്കോട് റവന്യൂ ജില്ല കലോത്സവനഗരിയിൽ വെച്ച് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിക്ക് വേണ്ടി വാട്ടർ പ്യൂരിഫയർ സമ്മാനിച്ച് കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി ഖത്തർ

ലോക പ്രീ മെച്യുരിറ്റി ദിനത്തിന്റെ ഭാഗമായി ഇത്തിരി നേരത്തെ പിറന്നവർ ഒത്തുചേർന്നു

ലോക പ്രീ മെച്യുരിറ്റി ദിനത്തിന്റെ ഭാഗമായി വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ കുഞ്ഞുങ്ങൾക്കും അവരുടെ മാതാപിതാക്കൾക്കുമായി പീഡിയാട്രിക്-നിയോനാറ്റോളജി വിഭാഗം നിയോപ്രൈമീസ് ’25