നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ ചിത്രങ്ങള്‍ പുനര്‍ജനിക്കുന്നു

 

കൊയിലാണ്ടി: നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ചിത്രങ്ങളുടെ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്നു. ദേവപ്രശ്‌ന വിധിപ്രകാരം ഏതാണ്ട് 5000 വര്‍ഷത്തോളം പഴക്കം കണക്കാക്കുന്ന ദേവാവലയമാണിത്. വട്ട ശ്രീകോവിലും ഇടനാഴിയും തട്ട് ശ്രീകോവിലുമാണ് ഇവിടെയുളളത്. ശ്രീകോവിലിന് ചുറ്റും ഏറെ പഴക്കമുളള ചുവര്‍ ചിത്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവ ഏറെക്കുറെ നശിച്ച നിലയിലായിരുന്നു. ഇരുനിലകളായുള്ള വട്ടശ്രീകോവിലില്‍ പഞ്ചാരങ്ങള്‍ ഉള്‍പ്പെടെ പൗരാണിക രീതിയില്‍ തന്നെ പുനരുദ്ധാരണം നടക്കുകയാണ്.

ശ്രീകോവിലിന് മുകളിലും താഴെയുമായാണ് ചുമര്‍ചിത്രങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. മുകളിലത്തെ നിലയിലെ ചിത്രാലങ്കാരങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. താഴത്തെ ചുവരിലാണ് ഏറ്റവും വിപുലമായ രീതിയില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത്. പഞ്ചരങ്ങള്‍ക്കിടയിലുള്ള 20 പാനലുകളിലായി പുരാണകഥകളെ ആസ്പദമാക്കി മുപ്പതോളം ചിത്രങ്ങളും മറ്റ് അലങ്കാരങ്ങളുമാണ് വരയ്ക്കുന്നത്. വിഷ്ണു കല്‍പ്പം,ദേവി കല്‍പ്പം,ശിവകല്‍പ്പം,നാനാകല്‍പം എന്നിങ്ങനെ ശ്രീകോവിലിന്റെ എല്ലാ ദിക്കിലും ചിത്രങ്ങള്‍ വരയ്ക്കുന്നുണ്ട് .ലക്ഷ്മി നരസിംഹം, ലക്ഷ്മി നാരായണന്‍, ഗരുഡന്‍, ശ്രീകാരാഷ്ടകം, ധന്വന്തരി,ശ്രീരാമ പട്ടാഭിഷേകം ,കാളിയമര്‍ദ്ദനം ,രാസലീല ,ബ്രഹ്മാവ് , ത്രിപുരസുന്ദരി, ദുര്‍ഗ, സരസ്വതി, ദക്ഷിണാമൂര്‍ത്തി, വേട്ടക്കാരന്‍ പ്രദേഷനൃത്തം എന്നിവ ചുമര്‍ചിത്രത്തിലെ വിഷയങ്ങളാണ്.മെയ് പകുതിയാകുമ്പോള്‍ ചിത്ര വരക്കല്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

കേരളീയ പാരമ്പര്യ ചുമര്‍ചിത്രക്കാരന്‍ നവീന്‍ കുമാറിന്റെ നേതൃത്വത്തില്‍ ചിത്രകാരന്മാരായ സജു മഞ്ചേരി ,കുഞ്ഞന്‍ മണാശ്ശേരി ,സുനില്‍ ഗുരുവായൂര്‍ ,വിജീഷ് തുടങ്ങിയവരും നിരവധി കലാ വിദ്യാര്‍ഥികളും ചിത്രരചനയില്‍ പങ്കാളികളാണ്. മെയ് മാസത്തില്‍ ചുമര്‍ ചിത്ര സമര്‍പ്പണം നടക്കുമെന്ന് ക്ഷേത്ര പരിപാലന സമിതി പ്രസിഡന്റ് രവി തേജസ്,സെക്രട്ടറി കൈപ്പുറത്ത് കുനി കെ.കെ.ബാലന്‍ എന്നിവര്‍ പറഞ്ഞു.

മുത്താമ്പി വൈദ്യരങ്ങാടിയിലാണ് നടേരി ശ്രീ ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറോട്ട് ദര്‍ശനമുള്ള ലക്ഷ്മി സമേതനായ, ഉഗ്രസ്വരൂപിയായ നരസിംഹമൂര്‍ത്തി ദേവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. നടേരി ദേശത്തിന്റെ ‘ദേശ ക്ഷേത്രമാണിത്. പുരാതന കാലത്ത് 42 ഇല്ലക്കാരുടെ മേല്‍നോട്ടത്തിലായിരുന്നു ഈ ക്ഷേത്രമെന്ന് വിശ്വസിക്കുന്നു. 42 ഇല്ലക്കാരില്‍ എരഞ്ഞോളി ഇല്ലത്തിനാണ് ഇന്ന് ഊരായ്മ സ്ഥാനമുള്ളത്. ക്ഷേത്ര നടത്തിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട പരിപാലന സമിതിയുമുണ്ട്. ചുറ്റുമതിലിന് പുറത്തായി, കിഴക്ക് മാറി വടക്കോട്ട് പ്രതിഷ്ഠയായി ഭഗവതിയും,കിഴക്കോട്ട് പ്രതിഷ്ഠയായി വേട്ടയ്‌ക്കൊരു മകനും ഉണ്ട്. അല്പം വടക്ക് – കിഴക്കായി സ്വയംഭൂവായ അയ്യപ്പനും, നാഗക്കാവും ഈ ക്ഷേത്രത്തിന്റെ ഭാഗമായി നിലകൊള്ളുന്നു.

Leave a Reply

Your email address will not be published.

Previous Story

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും

Next Story

ട്രെയിനിലെത്തി ഇ-സ്‌കൂട്ടര്‍ വാടകയ്ക്കെടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യമൊരുങ്ങുന്നു

Latest from Local News

ദേശീയപാത ദുരിതത്തിനെതിരെ ജനങ്ങളുടെ ഒരുമ: എം.പി പോരാട്ടത്തിന് ശക്തമായ പിന്തുണ

 അഴിയൂർ മുതൽ വെങ്ങളം വരെ ദേശീയ പാതയിലെ യാത്ര ദുരിതത്തിന് എതിരെ ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വത്തിൽ നടക്കുന്ന

സേവനത്തിന്റെ വഴിയിൽ – ‘ഒപ്പം കെയർ ചാരിറ്റി ട്രസ്റ്റ്’

കോഴിക്കോട്: ഒപ്പം കെയർ ഫൌണ്ടേഷൻ ചാരിറ്റി ട്രെസ്റ്റിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി മുനീർ കുളങ്ങര ഇരിങ്ങത്ത് സ്വാഗതം പറഞ്ഞു.

ലഹരിക്കെതിരെ കർശന നടപടിയുമായി എക്സൈസ് വകുപ്പ് : 7മാസത്തിൽ 1,179 പേർ പിടിയിൽ

കോഴിക്കോട് : ലഹരിക്കെതിരെ ശക്തമായ നടപടികളുമായി ജില്ലാ എക്‌സൈസ് വകുപ്പ്. മദ്യം, മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് ഏഴ് മാസത്തിനിടെ 1,179

തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ അന്തരിച്ചു

വടകര : തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ (42 ) അന്തരിച്ചു .ദുബായ് സബീൽ ഇൻ്റർനാഷ്ണൽ മാനേജ്മെൻ്റ് ടെക്നോളജിയിൽ