വളയത്ത് വാഹനങ്ങള്‍ തമ്മില്‍ തട്ടിയതിന്‍റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ വളയം പൊലീസ് കേസെടുത്തു

കോഴിക്കോട് വളയത്ത് വാഹനങ്ങള്‍ തമ്മില്‍ തട്ടിയതിന്‍റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ വളയം പൊലീസ് കേസെടുത്തു. വിവാഹത്തിന് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും എതിര്‍ ദിശയില്‍ നിന്നും വരികയായിരുന്ന പ്രദേശത്തെ മറ്റൊരു വിവാഹ പാര്‍ട്ടിക്കാര്‍ സഞ്ചരിച്ച ജീപ്പിലുള്ളവരും തമ്മിലാണ് തട്ടിയത്.  

കാറിൽ ജീപ്പ് തട്ടിയത് ചോദ്യം ചെയ്തപ്പോൾ പ്രകോപിതരായി ജീപ്പിൽ നിന്നും പുറത്തിറങ്ങിയവർ ആക്രമിച്ചു എന്നാണ് കുടുംബത്തിന്‍റെ പരാതി. കാറിന്‍റെ ഗ്ലാസ് അടക്കം തകര്‍ന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിൽ ആറു മാസം പ്രായമുള്ള കുഞ്ഞടക്കം നാലു പേർ ഇന്നലെ ചികിത്സ തേടിയിരുന്നു. ചെക്യാട് സ്വദേശി നിധിൻ ലാലിന്‍റെ ഭാര്യ ആതിരയുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന പത്തു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. 

Leave a Reply

Your email address will not be published.