പൂക്കാട് കലാലയം സ്ഥാപകാംഗവും പ്രശസ്ത സംഗീതജ്ഞനുമായിരുന്ന മലബാർ സുകുമാരൻ ഭാഗവതരെ അനുസ്മരിച്ചു

പൂക്കാട് കലാലയം സ്ഥാപകാംഗവും പ്രശസ്ത സംഗീതജ്ഞനുമായിരുന്ന മലബാർ സുകുമാരൻ ഭാഗവതരെ അനുസ്മരിച്ചു. തിങ്കളാഴ്ച രാവിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയോടെയാണ് അനുസ്മരണ പരിപാടികൾ ആരംഭിച്ചത്. തുടർന്ന് സംഗീതജ്ഞൻ സത്യൻ മേപ്പയ്യൂരിന്റെ നേതൃത്വത്തിൽ സംഗീതാർച്ചന നടന്നു. വൈകീട്ട് നടന്ന അനുസ്മരണ സമ്മേളനം ഡോ. എം.ആർ രാഘവവാരിയർ ഉദ്ഘാടനം ചെയ്തു. യു.കെ.രാഘവൻ അനുസ്മരണ ഭാഷണം നടത്തി. ഗോപിനാഥ് കോഴിക്കോടിന് ഭാഗവതർ സ്മാരകപുരസ്ക്കാരം നൽകി. എം.എം സചീന്ദ്രൻ പുരസ്ക്കാര ജേതാവിനെ പരിചയപ്പെടുത്തി. ശിവദാസ് ചേമഞ്ചേരി പൊന്നാട ചാർത്തി. കെ. ശ്രീനിവാസൻ പ്രശസ്തിപത്ര സമർപ്പണവും അശോകൻ കോട്ട് അവാർഡ് തുകയും കൈമാറി. ശിവദാസ് വാഴയിൽ അധ്യക്ഷനായി.സിനിമ സീരിയൽ പ്രവർത്തകൻ ചന്തു ബാബുരാജ്, സുനിൽ തിരുവങ്ങൂർ , എം . പ്രസാദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് നല്ലളത്താണ് അപകടം

Next Story

കേരള എഞ്ചിനീയറിംഗ് ആന്റ് മെഡിക്കൽ പ്രവേശനത്തിന് (കീം 2024) അപേക്ഷിച്ചവർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്ന് കൂടി അവസരം

Latest from Local News

ചരിത്രമല്ലാതെ സ്മാരകങ്ങൾ വെട്ടിമാറ്റാൻ കഴിയില്ല : കെ.എൻ.എം

കൊയിലാണ്ടി: ഇന്ത്യ മഹത്തായ ചരിത്രപാരമ്പര്യമുള്ള മണ്ണാണെന്നും പാഠ്യപദ്ധതിയിൽ നിന്നും എത്രമാത്രം വെട്ടിമാറ്റിയാലും ഡൽഹിയിലും പരിസരങ്ങളിലും ഉയർന്നു നിൽക്കുന്ന ചരിത്രസ്മാരകങ്ങൾ ഉള്ളിടത്തോളം അവയ്ക്ക്

വെങ്ങളത്ത് റെയിൽവേ ലൈനിൽ ഗർത്തം;  ഡി.വൈഎഫ്.എ പ്രവർത്തകരുടെ ഇടപെടൽ ഒഴിവായത് വലിയ അപകടം

വെങ്ങളം കൃഷ്ണകുളം ഭാഗത്ത് റെയിൽവേ ലൈനിന് നടുവിലായി ബോളറുകൾ താഴ്ന്ന നിലയിൽ ഗർത്തം കാണപ്പെടുകയായിരുന്നു. ട്രെയിനുകൾ കടന്നുപോകുന്നതിനനുസരിച്ച് ഗർത്തത്തിൻ്റെ വലുപ്പം കൂടുന്നത്

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. വൈസ് പ്രസിഡൻ്റ് കാര്യാട്ട് ഗോപാലൻ്റെ

ഊരള്ളൂർ എടവനകുളങ്ങരക്ഷേത്രത്തിനു സമീപം ചോയികണ്ടി സുനി അന്തരിച്ചു

അരിക്കുളം : ഊരള്ളൂർ എടവനകുളങ്ങരക്ഷേത്രത്തിനു സമീപം ചോയികണ്ടി സുനി (47) അന്തരിച്ചു. ഭാര്യ ശില്പ.മകൾ അനുഗ്രഹ സഹോദരങ്ങൾ. ഗിരിജ, സുകുമാരൻ, ഹരീഷ്,