കൊയിലാണ്ടി : ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ. ചാരിറ്റി – വിദ്യഭ്യാസ മേഖലകളിൽ പന്ത്രണ്ട് വർഷം പിന്നിടുന്ന കൊല്ലം ലൈവ് വാട്സ്സപ്പ് കൂട്ടായ്മയാണ് ചിന്നൻ നായർ എന്ന കീഴേൽ വിശ്വനാഥന് സൈക്കിൾ നൽകി സമൂഹ മനസ്സുകൾക്ക് പ്രചോദനമായത്. പതിനാലാമത്തെ വയസ്സിലാണ് തൊഴിൽ ആവശ്യാർത്ഥം ചിന്നൻ നായർ സൈക്കിളിൽ യാത്ര തുടങ്ങിയത്. ഇന്നും മുടക്കം വരുത്താതെ സൈക്കിളിൽ യാത്ര തുടരുകയാണിദ്ദേഹം. താൻ ഓടിച്ചിരുന്ന സൈക്കിൾ കഴിഞ്ഞ ദിവസം മോഷ്ടിക്കപ്പെട്ടു. സംഭവം വിശ്വനാഥൻ്റെ സുഹൃത്തുക്കൾ “കൊല്ലം ലൈവ് “വാട്ട് സാപ്പ് കൂട്ടായ്മയുടെ അഡ്മിൻ ആയ അൻസാർ കൊല്ലത്തെ അറിയിക്കുകയായിരുന്നു . അദ്ദേഹം വിഷയം കൊല്ലം ലൈവിൽ പങ്ക് വെച്ചു. മണിക്കുറുകൾക്കകം ചിന്നൻ നായർക്ക് പുത്തൻ സൈക്കിൾ വാങ്ങാൻ അംഗങ്ങൾ പണം സ്വരൂപിച്ച് നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം കൊയിലാണ്ടി പൊലിസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ സൈക്കിൾ ചിന്നൻ നായർക്ക് കൈമാറി. ചടങ്ങിന് ഓൺലൈൻ വഴി ഷാഫി പറമ്പിൽ എം പി ആശംസ അറിയിക്കുകയും ചെയ്തു. മാധ്യമ പ്രവർത്തകൻ രാജേഷ് കീഴരിയൂർ , ഹാശിം പുന്നക്കൽ , ടി വി ബദറുദ്ദീൻ ,അബൂബക്കർ മശ്രിഖ് , എം ഹമീദ് എന്നിവർ സംബന്ധിച്ചു .
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 28-10-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ
കെ എസ് എസ് പി എ ചെങ്ങോട്ട് കാവ് മണ്ഡലം വാർഷിക സമ്മേളനം ശ്രീ രാമാനന്ദ സ്കൂൾ ഹാളിൽ നടന്നു. മണ്ഡലം
യുഡിഎഫ് മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നു പതിറ്റാണ്ടുകാലത്തെ എൽ.ഡി.എഫിന്റെ കുത്തഴിഞ്ഞ ദു:ർഭരണത്തിനെതിരെ “കുറ്റവിചാരണ യാത്ര” നടത്തി. നന്തിയിൽ നടന്ന സമാപന
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 28 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM
കൊയിലാണ്ടി നഗരസഭ വഴിയോര വിശ്രമ കേന്ദ്രവും യു.കെ.ഡി അടിയോടി സ്മാരക സാംസ്‌കാരിക കേന്ദ്രവും വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ







