ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ

ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ. സിബിഎസ്ഇയുടെ  ‘സ്​​റ്റെം’ പദ്ധതിയുടെ ഭാഗമായാണ് വ​ർ​ഷ​ത്തി​ൽ 50 മ​ണി​ക്കൂ​ർ നി​ർ​ബ​ന്ധി​ത പ​രി​ശീ​ല​നം നൽകുക. ശാ​സ്ത്രം, സാ​ങ്കേ​തിക​വി​ദ്യ, എ​ൻ​ജി​നീ​യ​റി​ങ്, ഗ​ണി​തം എ​ന്നി​വ​യെ ഏ​കീ​കൃ​ത പ​ഠ​ന ച​ട്ട​ക്കൂ​ടി​ലേ​ക്ക് സ​മ​ന്വ​യി​പ്പി​ക്കു​ന്ന ഇ​ന്റ​ർ ഡി​സി​പ്ലി​ന​റി സിസ്റ്റമാണ് സ്​റ്റെം.

സിബിഎ​സ്ഇ​യി​ൽ അ​ഫി​ലി​യേ​റ്റ്​ ചെ​യ്​​ത മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലെ​യും അ​ധ്യാ​പ​കർ​ വ​ർ​ഷ​ത്തി​ൽ 50 മ​ണി​ക്കൂ​ർ നി​ർ​ബ​ന്ധി​ത പ​രി​ശീ​ലത്തിൽ പങ്കെടുക്കണം. 50മണിക്കൂറിൽ 25 മ​ണി​ക്കൂ​ർ സിബിഎ​സ്ഇ/ സ​ർ​ക്കാ​ർ റീ​ജണൽ ട്രെ​യി​നി​ങ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ വ​ഴി​യും 25 മ​ണി​ക്കൂ​ർ സ്കൂ​ൾ കോം​പ്ല​ക്സ്​ കേ​ന്ദ്രീ​ക​രി​ച്ചു​മാ​യി​രി​ക്കും പരിശീലനം. 12 മ​ണി​ക്കൂ​ർ മൂ​ല്യ​ങ്ങ​ളും ധാ​ർ​മി​ക​ത​യും സം​ബ​ന്ധി​ച്ചും 24 മ​ണി​ക്കൂ​ർ അ​റി​വും പ്ര​യോ​ഗ​വും 14 മ​ണി​ക്കൂ​ർ പ്രൊ​ഫ​ഷ​ന​ൽ വ​ള​ർ​ച്ച​യും വി​ക​സ​ന​വും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​യി​രി​ക്ക​ണം പ​രി​ശീ​ല​നം. അധ്യാപകരെ ​അവരുടെ ​രംഗത്ത് മികച്ച രീതിയിൽ ശാ​ക്തീ​ക​രി​ക്കു​ക​യാ​ണ്​ പരിശീലനത്തിന്റെ ലക്ഷ്യം. ഈ വർഷം മുതൽ പദ്ധതി നടപ്പാക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു.

Leave a Reply

Your email address will not be published.