സംസ്ഥാനത്ത് സർവീസ് നടത്തുന്ന ചില ട്രെയിനുകളില്‍ സതേൺ റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചു

അവധിക്കാല തിരക്ക് പരിഗണിച്ച് സംസ്ഥാനത്ത് സർവീസ് നടത്തുന്ന ചില ട്രെയിനുകളില്‍ സതേൺ റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചു. ഏപ്രില്‍ 18 മുതല്‍ ഏപ്രില്‍ 22 വരെയാണ് അധിക കോച്ചുകൾ ഉണ്ടാകുക.

തിരുവനന്തപുരം- കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം – മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603 / 16604), തിരുവനന്തപുരം – മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്സ്‌പ്രസ്, തിരുവനന്തപുരം – മധുര – തിരുവനന്തപുരം അമൃത എക്സ്‌പ്രസ്, കാരയ്ക്ക്ല്‍ എറണാകുളം എക്സ്‌പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് അധിക കോച്ചുകള്‍ അനുവദിച്ചിരിക്കുന്നത്.

തിരുവനന്തപുരം- മംഗളൂരു മാവേലി എക്സ്‌പ്രസിന് (16604) 20 മുതല്‍ 22 വരെയും മംഗളൂരു- തിരുവനന്തപുരം മാവേലി എക്സ്‌പ്രസിന് (16603) 19 മുതല്‍ 21 വരെയും ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ചുണ്ടാകും. തിരുവനന്തപുരം- മംഗളൂരു മലബാര്‍ എക്സ്‌പ്രസിന് (16629) 18 മുതല്‍ 22 വരെയും മംഗളൂരു- തിരുവനന്തപുരം മലബാര്‍ എക്സ്‌പ്രസിന് (16630) 17 മുതല്‍ 21 വരെയും ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ചുണ്ടാകും. 18 മുതല്‍ 21 വരെ മധുര ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന മധുര- തിരുവനന്തപുരം അമൃത എക്സ്‌പ്രസിന് (16344) ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ചുണ്ടാകും. കാരയ്ക്കല്‍-എറണാകുളം എക്സ്‌പ്രസിന് (16187) 18 മുതല്‍ 20 വരെയും എറണാകുളം- കാരയ്ക്കല്‍ എക്സ്‌പ്രസിന് (16188) 19 മുതല്‍ 21 വരെയും ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ചുണ്ടാകും.

Leave a Reply

Your email address will not be published.

Previous Story

ഏക്കാട്ടൂർ മാതൃകാഅങ്കണവാടിക്ക് ഉമ്മൻചാണ്ടി ചാരിറ്റബിൾ സെൻ്ററിൻ്റെ സ്നേഹ സമ്മാനം

Next Story

അധ്യയന വർഷാരംഭത്തിൽ പഠനോപകരണങ്ങളുടെ വിലക്കയറ്റം തടയാൻ ഇടപെടലുമായി കൺസ്യൂമർഫെഡ്

Latest from Main News

എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് എട്ടിന് കൊയിലാണ്ടിയില്‍ സ്വീകരണം

കൊയിലാണ്ടി: സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ഫെബ്രുവരി എട്ടിന്

വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം ചെയ്തു

സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട കണ്ണൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം

മുൻ മാവേലിക്കര എംഎൽഎ എം.മുരളി അന്തരിച്ചു

മുൻ കെ.എസ്.യു സംസ്ഥാന പ്രസിഡന്റും, മുതിർന്ന കോൺഗ്രസ് നേതാവും, ദീർഘകാലം മാവേലിക്കര എം.എൽ.എയുമായിരുന്ന എം.മുരളി (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു

ശബരിമല സ്വർണക്കൊള്ള, ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ളകേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചു. അറസ്റ്റിലായി 90 ദിവസത്തിന് ശേഷവും കുറ്റപത്രം സമർപ്പിക്കാത്തതിനെ

ജില്ലാ ബോഡി ബിൽഡിംഗ്‌ മത്സരത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി സഹിൽ അഹമദ് ഇരിങ്ങത്തും ശ്രേയസ കീഴരിയൂരും

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ ആൻറ് മിസ്സ് കാലിക്കറ്റ് മത്സരത്തിൽ അർമോർ ഫിറ്റ്നസ് ക്ലബിൽ നിന്നുമുള്ള മത്സരാർഥികൾ രണ്ടും മൂന്നും