മൂടാടി,ഹിൽ ബസാർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനം കരുത്തുറ്റതാവേണ്ടത് നാടിന്റെ ഏറ്റവും വലിയ അനിവാര്യതയാണെന്ന് സമീപകാല ചരിത്രങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നുവെന്ന് വടകര.എം.പി.ശ്രീ. ഷാഫി പറമ്പിൽ. മൂടാടിയിൽ മൊയിലാട്ട് ദാമോദരൻ നായർ സോഷ്യൽ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് പുതുതായി നിർമ്മിച്ച ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊയിലാട്ട് ദാമോദരൻ നായരുടെ ഫോട്ടോ അഡ്വക്കേറ്റ്. കെ. പ്രവീൺകുമാർ അനാച്ഛാദനം ചെയ്തു. എടക്കുടി കല്യാണിയമ്മയുടെ സ്മരണാർത്ഥം കുടുംബം സമർപ്പിച്ച വീൽ ചെയർ ശ്രീ.എടക്കുടി സുരേഷ് ബാബുവിൽ നിന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ശ്രീ എൻ സുബ്രഹ്മണ്യൻ ഏറ്റുവാങ്ങി. ചികിത്സാസഹായ വിതരണം ശ്രീ വൈദ്യമഠം കൃഷ്ണൻ നമ്പൂതിരിയിൽ നിന്നും ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ശ്രീ മുകുന്ദൻ ചന്ദ്രകാന്തം ഏറ്റുവാങ്ങി. മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീ മനയിൽ നാരായണൻ മാസ്റ്ററെയും ഭാരത് യാത്രി.പി.വി. വേണുഗോപാലിനെയും ചടങ്ങിൽ ആദരിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് കെപിസിസി മെമ്പർമാരായ കെ രാമചന്ദ്രൻ മാസ്റ്റർ, മഠത്തിൽ നാണു മാസ്റ്റർ ഡിസിസി സെക്രട്ടറിമാരായ വി പി ഭാസ്കരൻ, രാജേഷ് കീഴരിയൂർ, സന്തോഷ് തിക്കോടി, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ദുൽഖിഫിൽ, ബ്ലോക്ക് പ്രസിഡണ്ട് ശ്രീ.കെ,ടി. വിനോദൻ, മുൻ ബ്ലോക്ക് പ്രസിഡണ്ട് ശ്രീ. ഇ.ടി. പത്മനാഭൻ, മണ്ഡലം പ്രസിഡണ്ട് ശ്രീ.രാമകൃഷ്ണൻ കിഴക്കയിൽ, വാർഡ് മെമ്പർമാരായ പപ്പൻ മൂടാടി, അഡ്വക്കറ്റ് ഷഹീർ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ചെയർമാൻ ശ്രീ രാജൻ ചേനോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രസ്റ്റ് സെക്രട്ടറി ശ്രീ.കെ. ടി. മോഹൻദാസ് മാസ്റ്റർ സ്വാഗതവും ഖജാൻജി
ശ്രീ.എടക്കുടി സുരേഷ് ബാബു മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
Latest from Local News
കൊയിലാണ്ടി: പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്രൈമറി വിഭാഗം യു. പി എസ് ടി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
മേപ്പയൂർ: ഗ്രാമപഞ്ചായത്തിന്റെ ദുർഭരണത്തിലും അഴിമതിയും പ്രതിഷേധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് പി കെ. അനീഷ് നടത്തിയ 48 മണിക്കൂർ
കൊയിലാണ്ടി റയിൽവേ സ്റ്റേഷനിൽ ഈ വർഷത്തെ ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു. വളരെക്കാലങ്ങൾക്ക് ശേഷമാണ് കൊയിലാണ്ടി സ്റ്റേഷനിലെ എല്ലാ വിഭാഗം ജീവനക്കാരും ഒരുമിച്ച് ഓണം
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഗവ: ഹോമിയോ ഡിസ്പെൻസറിക്ക് ലഭിച്ച കേരള ആയുഷ് കായകൽപ് അവാർഡ് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ
അത്തോളി ദേശീയ ഗ്രന്ഥാലയം സംഘടിപ്പിച്ച അനുമോദന സദസ് അഡ്വ. കെ.എം സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇന്നത്തെ യുവ തലമുറയിലൂടെ