കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പെയിൻ്റിംഗ് ജോലി ചെയ്തിരുന്ന രണ്ട് തൊഴിലാളികൾക്ക് വൈദ്യുതിയാഘാതമേറ്റു. തൊഴിലാളി കൃപേഷിന് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യുതി ലൈനിൽ കമ്പി തട്ടിയാണ് അപകടമുണ്ടായതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.
