‘മാടൻ മോക്ഷം’ ഏപ്രിൽ 20 നു പൊയിൽക്കാവിൽ

കേരള സംഗീത നാടക അക്കാദമി അമേച്വർ നാടക മത്സരത്തിൽ മികച്ച നാടകം, മികച്ച നടൻ തുടങ്ങി നിരവധി അവാർഡുകൾ നേടിയ മാടൻ മോക്ഷം ഏപ്രിൽ 20 ഞായറാഴ്ച വൈകിട്ട് 6 30 മുതൽ പൊയിൽക്കാവ് ഹയർസെക്കൻഡറി സ്കൂൾ മുറ്റത്ത് അവതരിപ്പിക്കുന്നു. സ്കൂൾ ഗ്രൗണ്ട് ആണ് പാർക്കിംഗ് അനുവദിച്ചത്. അധ്യാപക സംഘടനയായ കെ.എസ്.ടി.എ കൊയിലാണ്ടിയാണ് സംഘാടകർ. ആലപ്പുഴ മരുതം തിയേറ്റർ അവതരിപ്പിക്കുന്ന നാടകത്തിൻ്റെ സംവിധാനം ജോബ് മഠത്തിലാണ്. മികച്ച നടനുള്ള അവാർഡ് നേടിയ നാടക ചലച്ചിത്ര നടൻ പ്രമോദ് വെളിയനാടാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജയമോഹൻ്റെ നോവലായ മാടൻമോക്ഷത്തെ അധികരിച്ച് രാജമോഹൻ നീലേശ്വരം ആണ് രചന നിർവഹിച്ചിരിക്കുന്നത്. മണ്ണിൽ കളിക്കുന്ന നാടകം ആയതുകൊണ്ട് തന്നെ നിശ്ചിത എണ്ണം കാണികൾക്ക് മാത്രമേ പ്രവേശനമുള്ളൂ. നാടക വേദിയിൽ വെച്ച് പ്രശസ്ത നാടക കലാകാരൻ
എം. നാരായണനെ ആദരിക്കുന്നു. വിശദവിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പറുകൾ 9400122233, 9846662199, 9846238986

Leave a Reply

Your email address will not be published.

Previous Story

സ്വകാര്യ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ചതിനുശേഷം സർക്കാർ ഏറ്റെടുത്ത കുഞ്ഞിനെ (‘നിധി’) ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ച് ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ.

Next Story

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ആ​റാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ​ക്ക് കേ​ര​ള പൊ​ലീ​സി​ന്റെ ‘ചി​രി’ സേവനം

Latest from Local News

പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്രൈമറി വിഭാഗം അധ്യാപക നിയമനം നടത്തുന്നു

കൊയിലാണ്ടി: പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്രൈമറി വിഭാഗം യു. പി എസ് ടി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ 48 മണിക്കൂർ ഉപവാസം സമാപിച്ചു

മേപ്പയൂർ: ഗ്രാമപഞ്ചായത്തിന്റെ ദുർഭരണത്തിലും അഴിമതിയും പ്രതിഷേധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് പി കെ. അനീഷ് നടത്തിയ 48 മണിക്കൂർ

‘ഒത്തോണം ഒരുമിച്ചോണം’ കൊയിലാണ്ടി റയിൽവേ ഓണാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി റയിൽവേ സ്റ്റേഷനിൽ ഈ വർഷത്തെ ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു. വളരെക്കാലങ്ങൾക്ക് ശേഷമാണ് കൊയിലാണ്ടി സ്റ്റേഷനിലെ എല്ലാ വിഭാഗം ജീവനക്കാരും ഒരുമിച്ച് ഓണം

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഗവ: ഹോമിയോ ഡിസ്പെൻസറിക്ക് ലഭിച്ച കേരള ആയുഷ് കായകൽപ് അവാർഡ് ഏറ്റുവാങ്ങി

കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഗവ: ഹോമിയോ ഡിസ്പെൻസറിക്ക് ലഭിച്ച കേരള ആയുഷ് കായകൽപ് അവാർഡ് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ