ചേലിയ കഥകളി വിദ്യാലയത്തിൽ 14 ദിവസം നീണ്ടു നിൽക്കുന്ന കഥകളി പഠന ശിബിരത്തിന് തുടക്കമായി. ഗുരുപൂജാ പുരസ്കാര ജേതാവ് പ്രശസ്ത താളവാദ്യ കലാകാരൻ ശിവദാസ് ചേമഞ്ചേരി ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 17 മുതൽ മെയ് 1 വരെ നടക്കുന്ന ശിബിരത്തിൽ ദിവസവും രാവിലെ 9 മണി മുതൽ വൈകീട്ട് 5.30 വരെ കഥകളിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പ്രായോഗിക പരിശീലനങ്ങൾ ഉൾപടെയുള്ള ക്ലാസുകൾ നടക്കും. കഥകളി വേഷം, ചെണ്ട, സംഗീതം, ചുട്ടിയും കോപ്പു നിർമ്മാണവും എന്നിവ കൂടാതെ ഓട്ടൻ തുള്ളലിലും വിദഗ്ദ്ധർ പരിശീലനം നല്കും. ക്യാമ്പ് ദിവസങ്ങളിൽ ഒരു ദിവസത്തെ ഉല്ലാസ യാത്ര ഇത്തവണത്തെ ശിബിരത്തിന്റെ സവിശേഷതയാണ്. ദിവസവും വൈകീട്ടു നടക്കുന്ന പരിചയ സമ്പർക്ക പരിപാടികളിൽ പ്രമുഖർ വിദ്യാർത്ഥികളുമായി സംവദിക്കും. ഉദ്ഘാടന സമ്മേളനത്തിൽ കഥകളി വിദ്യാലയം പ്രിൻസിപ്പാൾ കലാമണ്ഡലം പ്രേംകുമാർ അധ്യക്ഷത വഹിച്ചു.
എൻ.കെ.ശശി സ്വാഗതമാശംസിച്ചു. കലാമണ്ഡലം ശിവദാസ്, കലാനിലയം ഹരി, മിനി രാജൻ, ഇ.ശ്രീധരൻ എന്നിവർ സംസാരിച്ചു.
Latest from Local News
നന്തി ബസാർ: സംസ്ഥാന ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം നേടിയ കോടിക്കലിൽ പൊയിലിൽ ഫാത്തിമ ഫിദയെ യൂത്ത് ലീഗ്,എം.എസ്.എഫ് കോടിക്കൽ ശാഖ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ സർജറി വിഭാഗം ഡോ: മുഹമ്മദ്
നന്തി :വീരവഞ്ചേരി മണ്ണാത്തികണ്ടി ബാലനാരായണൻ നായർ (78) അന്തരിച്ചു. ഭാര്യ :പരേതയായ വിശാലാക്ഷി അമ്മ, മക്കൾ: നിത, നിത്യ. മരുമക്കൾ: മനോഹരൻ
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളെ വരവേൽക്കാൻ കോഴിക്കോട് മാനാഞ്ചിറ ദീപാലംകൃതമാകുന്നു. ‘ഇലൂമിനേറ്റിങ് ജോയ്, സ്പ്രെഡിങ് ഹാര്മണി’ എന്ന സന്ദേശത്തിൽ വിനോദസഞ്ചാര വകുപ്പ് ഒരുക്കുന്ന
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ വരണാധികാരിയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി പുതിയ കൗൺസിലിൽ പ്രവേശിച്ചു. ടൗൺ ഹാളിൽ നടന്ന







