യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടം എം.എൽ.എക്കെതിരെ ബി.ജെ.പി നേതാക്കൾ പാലക്കാട് നടത്തിയ കൊലവിളി പ്രസംഗത്തിനെതിരെ യൂത്ത് കോൺഗ്രസ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന സെക്രട്ടറി വൈശാഖ് കണ്ണോറ ഉദ്ഘാടനം വഹിച്ചു. പ്രസിഡന്റ് അഭിജിത് ഉണ്ണികുളം അദ്ധ്യക്ഷത വഹിച്ചു. അഭിന കുന്നോത്ത്, സി വി സഹൽ, സുധിൻ സുരേഷ്, ബഗീഷ് ലാൽ കരുമല, നിസാം കക്കയം, രജീഷ് ശിവപുരം, നിതിൽ നിർമല്ലൂർ, ഷമീം പുളിക്കൂൽ, സുവിൻ വി പി എന്നിവർ സംസാരിച്ചു.
