ഭീമമായ കോർട്ട് ഫീസ് വർദ്ധനവിനെതിരെ കേരള അഡ്വക്കറ്റ് ക്ലർക്സ് അസോസിയേഷൻ്റെ കൊയിലാണ്ടി പയ്യോളി പേരാമ്പ്ര യൂണിറ്റുകൾ സംയുക്തമായി കൊയിലാണ്ടി മിനിസിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ സമരം കെ.എ.സി എ സംസ്ഥാന പ്രസിഡണ്ട് വി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് എൻ. അമൃത സ്വാഗതം പറഞ്ഞ യോഗത്തിൽ സ്റ്റേറ്റ് കൗൺസിൽ അംഗം ഒ.ടി. മുരളീദാസ് അധ്യക്ഷം വഹിച്ചു .കൊയിലാണ്ടി ബാർ അസോസിയേഷൻ സെക്രട്ടറി എം സുമൻലാൽ പേരാമ്പ്ര ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് അനിൽകുമാർ, പയ്യോളി ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് ലസിത, അഭിഭാഷക പരിഷത്ത് സെക്രട്ടറി അഡ്വക്കറ്റ് എം കെ ഹരീഷ് കുമാർ, ലോയേഴ്സ് കോൺഗ്രസ് പ്രസിഡണ്ട് അഡ്വക്കറ്റ് പി.ടി. ഉമേന്ദ്രൻ, പേരാമ്പ്ര ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് വി രാജീവൻ, അഡ്വക്കേറ്റ് ടി കെ രാധാകൃഷ്ണൻ, അഡ്വക്കേറ്റ് എ വിനോദ് കുമാർ ,ജില്ലാ വൈസ് പ്രസിഡണ്ട് എസി സോമൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
കൂടാതെ അസോസിയേഷൻ്റെ കൊയിലാണ്ടി യൂണിറ്റ് സെക്രട്ടറി എം കെ പ്രകാശൻ, യൂണിറ്റിലെ സ്റ്റേറ്റ് കൗൺസിൽ അംഗം വി. വി. അരവിന്ദൻ, ജില്ലാ കൗൺസിൽ അംഗം സി എം ഗംഗാധരൻ നായർ, പേരാമ്പ്ര യൂണിറ്റ് പ്രസിഡണ്ട് എ എം. മോഹനൻ പേരാമ്പ്ര യൂണിറ്റ് സെക്രട്ടറി ടി പി രഞ്ജിത്ത്, പയ്യോളി യൂണിറ്റ് സെക്രട്ടറി ഷീബ, കൊയിലാണ്ടി യൂണിറ്റിലെ മുൻ പ്രസിഡണ്ട് എൻ പി രവീന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. യോഗത്തിൽ എ.മോഹനൻ നന്ദി പറഞ്ഞു.
Latest from Local News
ജനുവരി 12ന് യുവജന ദിനത്തിൽ എളാട്ടേരിയിൽ സ്വാമിവിവേകാനന്ദൻ അനുസ്മരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം വടകര
നന്തി ശ്രീ ശൈലം ശ്രീ സത്യസായി സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ, ചീഫ്
2025ലെ ഓടക്കുഴൽ പുരസ്കാരം പ്രഖ്യാപിച്ചു. സാഹിത്യ വിമർശകൻ ഇ.പി രാജഗോപാലിനാണ് പുരസ്കാരം. സാഹിത്യ വിമർശന ഗ്രന്ഥമായ ‘ഉൾക്കഥ’ യ്ക്കാണ് അവാർഡ്. ഫെബ്രുവരി
കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം 2026 പദ്ധതി നഗരസഭ ചെയർമാൻ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 13 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ.







