കോഴിക്കോട്: മുസ്്ലിംലീഗ് വഖഫ് സംരക്ഷണ മഹാറാലി ചരിത്രമായി. കോഴിക്കോട് കടപ്പുറം സമീപ കാലത്തൊന്നും കണ്ടിട്ടില്ലാത്ത ജനസഞ്ചയമാണ് വഖഫ് മഹാറാലിക്ക് ഒഴുകിയെത്തിയത്. പ്രതികൂല കാലാവസ്ഥയുടെ കാര്‍മേഘത്തെ പോലും തൃണവല്ക്കരിച്ച് ഉച്ചയോടെ തന്നെ നഗരത്തിലേക്ക് സംസ്ഥാനത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും പ്രവര്‍ത്തകര്‍ പ്രവഹിക്കുകയായിരുന്നു. ഇന്ത്യന്‍ യൂണിയന് മുസ്്ലിംലീഗ് പൊളിറ്റിക്കല്‍ അഫേഴ്സ് കമ്മിറ്റി ചെയര്മാന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മഹാ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. കര്‍ണ്ണാടക റവന്യൂ വകുപ്പ് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, തെലങ്കാന പഞ്ചായത്ത് ഗ്രാമ വികസന മന്ത്രി ദന്‍സാരി അനസൂയ സീതക്ക അതിഥികളായി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി,നിയമസഭാ പാര്‍ട്ടി സെക്രട്ടറി കെ.പി.എ മജീദ് എം.എല്‍.എ, ഡെപ്യൂട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍ എം.എല്‍.എ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാഹാബ് തങ്ങള്‍, മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, പാണക്കാട് സയ്യിദ് ബഷീറലി ശിഹാഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് റഷീദലി ശിഹാഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് സിദ്ഖലി ശിഹാബ് തങ്ങള്‍ സംസാരിച്ചു. മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല നന്ദി പറഞ്ഞു. മുസ്്ലിംലീഗ് ദേശീയ, സംസ്ഥാന ഭാരവാഹികള്‍, ജില്ലാ ഭാരവാഹികള്‍, എം.എല്‍.എമാര്‍, പോഷക ഘടകം സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ സംബന്ധിച്ചു.
Latest from Local News
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൻ്റെ മുൻ വൈസ് പ്രസിഡൻ്റും ജനതാദൾ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന കെ. പാച്ചർക്ക് മേപ്പയ്യൂർ പൗരാവലിയുടെ
വടകര: വടകര ജേര്‍ണലിസ്റ്റ് യൂനിയന്റെ നേതൃത്വത്തിലുള്ള പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം കൊണ്ടാടി. ഐഎംഎ ഹാളില്‍ നടന്ന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ കുടുംബസമേതം
കൊയിലാണ്ടി: ചേമഞ്ചേരി പുളിയുള്ളതിൽ ശാരദ ( 75) അന്തരിച്ചു. പരേതരായ കരുണാകരൻ നായരുടെയും മാധവി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: രാധാകൃഷ്ണൻ, അച്യുതൻ,
കൊയിലാണ്ടി: ജല ജീവൻ മിഷൻ പദ്ധതി പ്രകാരം വാട്ടർ കണക്ഷൻ ലഭിച്ച ബാലുശ്ശേരി, നന്മണ്ട ഉണ്ണികുളം, പനങ്ങാട്, അരിക്കുളം, തുറയൂർ എന്നീ
1. ജനറൽ മെഡിസിൻ വിഭാഗം ഡോ: വിപിൻ 9:00 AM to 6:00 PM . 2. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു