അരിക്കുളം: കാറ്റിലും മഴയിലും കൂര നിലംപൊത്തും. കുതിച്ചെത്തുന്ന വയൽ വെള്ളത്തിൽ പാമ്പുകൾ ഇഴഞ്ഞെത്തും. ഉറക്കം വരാതെ കസേരയിൽ കയറി നിന്ന് നേരം വെളുപ്പിക്കും. ഭക്ഷണം പാകം ചെയ്യാൻ പോലും ഇടമില്ലാതെ പരിസരമാകെ വെള്ളക്കെട്ടും ചെളിയും നിറയും. ഒടുവിൽ ദുരിതം ശീലമാക്കിയ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സഫലമായി. ഈ വീട് ഇനിയിവർക്ക് സ്വർഗമാണ്. മഴ വരുമ്പോൾ കുടുംബത്തിന് ആധിയില്ല. കാരയാട് കാളിയത്ത് മുക്ക് നല്ലശ്ശേരിക്കുനി സരോജിനിക്കും രോഗിയായ ഭർത്താവ് സാജനും സുരക്ഷിതമായി കിടന്നുറങ്ങാം. ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടിയ തകർന്നു വീഴാറായ കൂരയിൽ താമസിച്ചിരുന്ന ഇവർക്ക് സ്നേഹവീടായ ഒ സി ഭവനം നിർമിച്ച് നൽകിയത് കാരയാട് തണ്ടയിൽ താഴെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെന്ററാണ്. മൂന്നാഴ്ചയ്ക്കുള്ളിലാണ് പ്രദേശത്തെ യു ഡി എഫ് പ്രവർത്തകരുടെ ശ്രമദാനത്തിലൂടെയും നാട്ടിലെയും വിദേശത്തെയും മനുഷ്യ സ്നേഹികളുടെ സഹായത്തോടെയും വീടൊരുക്കിയത്.
അരിക്കുളത്തെ കോൺഗ്രസ് സേവാദൾ പ്രവർത്തകയായിരുന്ന സരോജിനി വർഷങ്ങളായി വീടില്ലാതെ ദുരിത ജീവിതം തള്ളിനീക്കുകയായിരുന്നു. നിത്യ രോഗി ആയതിനാൽ ഭർത്താവ് സാജന് ജോലിക്കൊന്നും പോകാൻ കഴിയില്ല. സരോജിനി മാത്രമാണ് ഏക ആശ്രയം. വീട്ടു ജോലിക്കു പോയാണ് സരോജിനി നിത്യവൃത്തിക്കുള്ള പണം കണ്ടെത്തുന്നത്. രോഗിയായ ഭർത്താവിന് മരുന്നു വാങ്ങാനും ഈ ഗൃഹനാഥ ഏറെ ബുദ്ധിമുട്ടുകയാണ്. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകാതെ പ്രയാസപ്പെടുമ്പോഴാണ് ഷാഫി പറമ്പിൽ എം പി നേരിട്ടെത്തി സഹായം വാഗ്ദാനം ചെയ്തത്. കഴിഞ്ഞ മഴക്കാലത്ത് ഹനുമാൻ കുനി എസ് സി കോളനിയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ എം പി സ്ഥലം സന്ദർശിച്ചിരുന്നു. കോളനിയുടെ സമീപത്ത് താമസിക്കുന്ന സരോജിനിയുടെ വെള്ളം കയറി തകർന്നടിഞ്ഞ കൂര ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യു ഡി എഫ് പ്രവർത്തകരോട് കുടംബത്തിന് വീട് നിർമിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഒ സി ചാരിറ്റബിൾ സെന്റർ ഈ ദൗത്യം ഏറ്റെടുക്കകയും ചെയ്തു. പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ഈ കുടുംബത്തിന് നിരന്തരമായി അരിക്കുളം പഞ്ചായത്ത് ഭരണസമിതി ആനുകൂല്യം നിഷേധിക്കുകയായിരുന്നുവെന്ന ആരോപണമുണ്ട്. വീട് നിർമിക്കാനുള്ള ധനസഹായത്തിന് പലതവണ അധികൃതർക്ക് അപേക്ഷ സമർപ്പിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞു നിരസിക്കുകയായിരുന്നുവെന്നും വെള്ളപ്പൊക്കത്തിൽ ലഭിക്കേണ്ട ന്യായമായ നഷ്ട പരിഹാരം പോലും നിഷേധിക്കപ്പെട്ടുവെന്നും സരോജിനി പറയുന്നു. സരോജിനിയുടെ അച്ഛൻ അരിയൻ പ്രാദേശിക കോൺഗ്രസ് നേതാവായിരുന്നു.
ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെന്റർ പ്രവർത്തകരായ ശിവൻ ഇലവന്തിക്കര, ഹാഷിം കാവിൽ, മനോജ് എളമ്പിലാട്ട്, റഷീദ് പറുകുന്നത്ത്, ലതേഷ് പുതിയേടത്ത്, പി കെ റാഷിദ്, അമ്മദ് നാറാത്ത്, യു എം ഷിബു, ആനന്ദ് കിഷോർ കീഴൽ, ബീരാൻ കുട്ടി ഹാജി എന്നിവരുടെ നേതൃത്വത്തിലാണ് വീട് നിർമാണം പൂർത്തീകരിച്ചത്. ഷാഫി പറമ്പിൽ എം പി വീടിന്റെ താക്കോൽ കൈമാറും
Latest from Local News
കൊയിലാണ്ടി: ജല ജീവൻ മിഷൻ പദ്ധതി പ്രകാരം വാട്ടർ കണക്ഷൻ ലഭിച്ച ബാലുശ്ശേരി, നന്മണ്ട ഉണ്ണികുളം, പനങ്ങാട്, അരിക്കുളം, തുറയൂർ എന്നീ
1. ജനറൽ മെഡിസിൻ വിഭാഗം ഡോ: വിപിൻ 9:00 AM to 6:00 PM . 2. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു
അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസമനുഷ്ഠിച്ച പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മറ്റിയംഗം മൈത്രി അബൂബക്കറിനെ മേഖലാ കമ്മറ്റി നേതൃത്വത്തിൽ ആദരിച്ചു. അടിയന്തരാവസ്ഥയുടെ 50
മേപ്പയൂർ: വികസന വിരോധികളാണ് സി.പി.എം എന്നും ,ഒരു വികസനവും കേരളത്തിൽ കൊണ്ടുവരാൻ പിണറായിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ടി.സിദ്ധിഖ് എം എൽഎ പറഞ്ഞു, മേപ്പയൂർ
ഗുരുതരമായ ക്രമക്കേടുകൾ നടത്തിയെന്ന ആരോപണത്തെ തുടർന്ന് വടകര നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ്