കിതാബ് ഫെസ്റ്റ്; രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു

/

കൊയിലാണ്ടി: ഏപ്രിൽ 28,29,30 തീയ്യതികളിൽ കൊയിലാണ്ടിയിൽ വച്ച് നടക്കുന്ന കിതാബ് ലിറ്ററേച്ചർ ഫെസ്റ്റ് 2025 ൻ്റെ രജിസ്ട്രേഷൻ ഉദ്ഘാടനം ഡോ. എം.ആർ. രാഘവ വാര്യർ സാംസ്കാരിക പ്രവർത്തകൻ വിജയരാഘവൻ ചേലിയക്ക് രജിസ്ട്രേഷൻ കൂപ്പൺ നൽകി നിർവ്വഹിച്ചു. ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ ഡോ. അബൂബക്കർ കാപ്പാട് അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല എം. , യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷ്റഫ് കുരുവട്ടൂർ, സംഘാടകസമിതി ജനറൽ കൺവീനർ പ്രദീപ് കണിയാരിക്കൽ കെ.ചിന്നൻ നായർ, ബാബു പാഞ്ഞാട്ട് തുടങ്ങിയവർ സംസാരിച്ചു.

28 ന് കൊയിലാണ്ടി മുനിസിപ്പൽ സ്റ്റേജിൽ മധുപാൽ ഉദ്ഘാടനം ചെയ്യുന്നു കിതാബ് ഫെസ്റ്റിൽ ഇരുകരകൾക്കിടയിൽ ഒരു ബുദ്ധൻ, ആത്രയകം, ഞാൻ ഹിഡിംബി , ഏറ്റവും പ്രിയപ്പെട്ട എന്നോട്, പ്രേമനഗരം, ആനന്ദഭാരം, കാകപുരം, മറ്റൊരു മഹാഭാരതം, ഇവരും ഇവിടെ ജനിച്ചവർ, തൃക്കോട്ടൂർ പെരുമ, പുള്ളിയൻ, ബേത്തിമാരൻ, പെണ്ണപ്പൻ, കെടാത്ത ചൂട്ട്, കുമരു , അമ്മയുടെ ഓർമ്മ പുസ്തകം, ഒരു മലപ്പുറം പെണ്ണിൻറെ ആത്മകഥ, സെർട്ടോ ഏലിയോസ്, വെജിറ്റേറിയൻ , മഞ്ഞക്കുട ചൂടിയ പെൺകുട്ടി, ഹാർമോണിയം, കണ്ണീരും സ്വപ്നങ്ങളും, ആലങ്കോട് കവിതകൾ എന്നീ 23 പുസ്തകങ്ങൾ 29, 30 തിയ്യതികളിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ്. എസിൽ വെച്ച് ചർച്ച ചെയ്യും. ഗ്രന്ഥകർത്താക്കളും മോഡറേറ്റർമാരും പങ്കെടുക്കുന്ന 12 സെഷനുകളിലായാണ് ചർച്ച നടക്കുന്നത്. ബാവുൽ പാട്ടുകൾ, കാവ്യോത്സവം, എം.ടി നിലയ്ക്കാത്ത ഓളങ്ങൾ ലൈറ്റ് & ഷേഡോ എന്നിവയും മൂന്ന് ദിവസങ്ങളിലായി നടക്കും. 29 ന് വിദ്യാർഥികൾക്ക് രചനാ ശില്പശാലയും 30 ന് നാടകശില്പശാലയും കിതാബ് ഫെസ്റ്റിൻ്റെ ഭാഗമായി സംഘടിപ്പിക്കും.

Leave a Reply

Your email address will not be published.

Previous Story

സ്വപ്ന ഭവനത്തിന് മേല്‍ക്കൂരയൊരുക്കി ലൈഫ് മിഷന്‍: ജില്ലയില്‍ നിര്‍മിച്ചു നല്‍കിയത് 33,477 വീടുകള്‍

Next Story

കൊയിലാണ്ടി വെള്ളറക്കാട് പുതിയോട്ടിൽ ഗോവിന്ദൻ നായർ അന്തരിച്ചു

Latest from Local News

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ യോഗം ചേർന്നു

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നല്‍കുന്നതിനും സംശയനിവാരണത്തിനുമായി ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് വരണാധികാരി കൂടിയായ ജില്ലാ

കൊയിലാണ്ടിയിലെ വാഹനാപകടം; പുന്നാട് സ്വദേശിനി മരിച്ചു

  ഇന്നു രാവിലെ കൊയിലാണ്ടിയിൽ  കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുയുണ്ടായ അപകടത്തിൽ കാർ യാത്രികയായ പുന്നാട് സ്വദേശിനി മരിച്ചു. പുന്നാട് താവിലക്കുറ്റിയിലെ

കൊയിലാണ്ടിയിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ വീട്ടമ്മ മരിച്ചു

കൊയിലാണ്ടിയിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ വീട്ടമ്മ മരിച്ചു. മട്ടന്നൂർ സ്വദേശിനി ഓമനയാണ് അപകടത്തിൽ മരിച്ചത്. കൂടെ യാത്ര ചെയ്യുകയായിരുന്ന

പ്രതിശ്രുത വരനും വധുവും തിരഞ്ഞെടുപ്പ് ഗോദയിലേക്ക്

 വിവാഹത്തിന് മാസങ്ങൾ ബാക്കി നിൽക്കെ പ്രതിശ്രുത വരനും വധുവും തിരഞ്ഞെടുപ്പ് ഗോദയിലേക്ക്. കുറ്റ്യാടി കായക്കൊടി മേഖലകളിലെ സന്നദ്ധ ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിലെ