മേപ്പയ്യൂർ: മേപ്പയ്യൂർ പോലീസിൻ്റെ ദ്രോഹ നടപടികൾക്കെതിരെ വിഷു ദിനത്തിൽ ആർ.ജെ.ഡി സംസ്ഥാന സിക്രട്ടറി കെ. ലോഹ്യ മേപ്പയ്യൂർ പോലീസ് സ്റ്റേഷന് മുന്നിൽ ഉപവസിച്ചു. പുറക്കാമല സമരത്തിൻ്റെ പേരിൽ ഒമ്പത് കള്ളക്കേസുകളിൽ ഉൾപ്പെടുത്തിയ പോലീസ്, 11 ദിവസത്തെ ജയിൽവാസത്തിന് ശേഷം ലഭിച്ച ജാമ്യം റദ്ദ് ചെയ്യാൻ നിരന്തരം കോടതിയെ സമീപിക്കുകയാണ്. സമരസ്ഥലത്ത് വെച്ച് 15 വയസ്സ്കാരനായ എസ്.എസ്. എൽ.സി. വിദ്യാർത്ഥിയെ അക്രമിച്ചതിനെതിരെ പ്രതികരിച്ചതിലുമുള്ള പകപോക്കലിൻ്റെ ഭാഗമാണ് പോലീസിൻ്റെ പുതിയ നടപടികൾ. പോലീസ് നടപടികൾക്കെതിരെയുള്ള സമരത്തിൻ്റെ തുടക്കമെന്ന നിലയിൽ വിഷുദിനത്തിൽ സ്റ്റേഷന് മുന്നിൽ രാവിലെ 8 മണി മുതൽ വൈകീട്ട് വരെ ഉപവസിച്ചത്. ആർ.ജെ.ഡി. സംസ്ഥാന ജന. സെക്രട്ടറി എൻ.കെ. വത്സൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് പി. മോനിഷ അദ്ധ്യക്ഷയായി. നേതാക്കളായ ഭാസ്കരൻ കൊഴുക്കല്ലൂർ, നിഷാദ് പൊന്നങ്കണ്ടി, സി. സുജിത്ത്, സുനിൽ ഓടയിൽ, വി.പി. മോഹനൻ, മധു മാവുള്ളാട്ടിൽ, ടി. എം. രാജൻ, വള്ളിൽ പ്രഭാകരൻ, പി. ബാലൻ, വി. പി. ദാനീഷ്, കെ.എം. ബാലൻ, പി. ബാലകൃഷ്ണൻ കിടാവ് തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
പേരാമ്പ്ര: മുസ്ലിം ലീഗ് നേതാവും പേരാമ്പ്രയിലെആദ്യ കാല വ്യാപാരിയുമായ മുളിയങ്ങൽ ആർ. കെ മൂസ(78) അന്തരിച്ചു. ഭാര്യ. ഫാത്തിമ. മക്കൾ.മുംതാസ്, ആർ
അത്തോളി: ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ പദ്ധതിയിൽ അത്തോളി എട്ടാം വാർഡ് ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷൻ വനിത വിംഗ് കൃഷി ചെയ്ത ചെണ്ടുമല്ലി
അത്തോളി ഗ്രാമപഞ്ചായത്ത് ഫണ്ടിൽ ജി.എൽ.പി സ്കൂളിൽ നിർമ്മിച്ച അടിസ്ഥാന സൗകര്യ വികസനവും ചുറ്റുമതിൽ, പ്രവേശന കവാടവും ഗെയിറ്റും പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ
കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചു വെന്ന പരാതിയിൽ ചേമഞ്ചേരിയിലെ മുസ്ലിം ലീഗ് നേതാവ് സാദിഖ് അവീറിനെ വടകര
കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജിൽ എം.കോം ഫിനാന്‍സ്, എം.എസ്.സി ഫിസിക്സ് കോഴ്സുകളില്‍ എസ്.ടി കാറ്റഗറിയില്‍ ഒഴിവുണ്ട്. ക്യാപ് രജിസ്ട്രേഷന്‍ ഉള്ള