വൃത്തി കോൺക്ലേവിൽ കൊയിലാണ്ടി നഗരസഭക്ക് പുരസ്ക്കാരം

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിലൂടെ ശുചിത്വ കേരളം ലക്ഷ്യത്തിലേക്ക് എത്തുകയാണ്.. തികച്ചും മൗലികവും സവിശേഷവുമായ പല മാതൃകകളും ഇതിൻ്റെ ഭാഗമായി നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്.
ഈ സവിശേഷ മാതൃകകളെ പൊതു അറിവിലേക്കും മറ്റുള്ളവർക്ക് പഠിക്കാനും അവസരം ഒരുക്കുന്നതിനാണ് വൃത്തി 2025 കോൺക്ലേവിൽ വേദിയൊരുക്കിയത്. ശുചിത്വമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പുതിയ വെല്ലുവിളികളെ അഭിസംബോധന ചെയ്യുക, ശരിയായ ശുചിത്വമാലിന്യ സംസ്‌കരണ രീതികൾ ജനങ്ങളുടെ ജീവിതശൈലിയും സംസ്കാരവുമാക്കി മാറ്റുന്നതിനുള്ള അവബോധം സൃഷ്ടിക്കുക, മാലിന്യ സംസ്ക്കരണ സംരംഭങ്ങളിലൂടെ സർക്കുലർ ഇക്കോണമിയെ ശക്തിപ്പെടുത്തുക, മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തനങ്ങളെ കാലാവസ്‌ഥ പ്രതിരോധ ലക്ഷ്യങ്ങളുമായി ബന്ധപ്പെടുത്തുക എന്നിവയായിരുന്നു. കോൺക്ലേവിൻ്റെ പൊതു ലക്ഷ്യങ്ങൾ

കോൺക്ലേവിൻ്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ സംസ്ഥാനത്തെ മികച്ച മാതൃകകളുടെ ( Best Practice) അവതരണത്തിലേക്ക് ദൃശ്യഭംഗിയും ഐ ഇ സി പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ കൊയിലാണ്ടി നഗരസഭയെ തെരഞ്ഞെടുക്കുകയും
നഗരസഭ കോൺക്ലേവ് വേദിയിൽ വിഷയം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അവതരിപ്പിച്ചു.

സംസ്ഥാനത്തെ മികച്ച ദൃശ്യഭംഗി – ഐ. ഇ. സി അവതരണത്തിന്
നഗരസഭക്ക് ലഭിച്ച പുരസ്കാരം നഗരസഭ ചെയർപേഴ്സ് സുധകിഴക്കെപ്പാട്ടും സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാർമാരും കൗൺസിലർമാരും ചേർന്ന് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published.

Previous Story

സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍ റീലിഫ് സെല്‍ നിര്‍മ്മിച്ച് ബൈത്തുറഹ്മ ഉദ്ഘാടനം ചെയ്തു

Next Story

കോഴിക്കോട് ന​ഗരത്തിൽ വൻ ലഹരിവേട്ട

Latest from Local News

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മാര്യാത്തെ അബ്ദുള്‍ ഷുക്കൂറിന്റെ വീട്ടിലാണ് വ്യാഴാഴ്ച

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് കാര്യാട്ട് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസിന് 1200 രൂപ ഈടാക്കുന്നത് അന്യായമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസ് എടുക്കാൻ ചെന്നാൽ ഹരിത കർമ്മ സേനയുടെ പേരിൽ ഒരു കച്ചവടക്കാരൻ 1200 രൂപ അടക്കണം എന്ന വാദം

തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടിയേറി

തിരുവങ്ങൂർ: തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ ദ്രവ്യ കലശാഭിഷേകവും വാർഷിക ക്ഷേത്രമഹോത്സവവും ഫെബ്രുവരി 4 മുതൽ 11 വരെ ആഘോഷിക്കുന്നു.

പുതിയ സെൻസസിനൊപ്പം കേരളത്തിൽ എൻപിആർ നടപ്പാക്കില്ല; സർക്കാർ ഉത്തരവ്

തിരുവനന്തപുരം: പുതിയ സെൻസസിന്റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച്