കുവൈത്ത് സിറ്റി : കുവൈത്തിലെ വ്യവസായിയായ കോഴിക്കോട് കാപ്പാട് സ്വദേശി ബഷീറിന്റെ (റജബ് കാർഗോ) മകൻ ഫായിസ് (20) യാത്രക്കിടെ ബഹ്റൈനിൽ മരണമടഞ്ഞു. കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്നും ബിസിനസ് ആവശ്യാർഥം ബഹ്റൈനിലെത്തിയതായിരുന്നു. താമസ സ്ഥലത്തു പുലർച്ചെ അബോധാവസ്ഥയിൽ കണ്ടെത്തിയ ഫായിസിനെ സൽമാനിയ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം സൽമാനിയ ആസ്പത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നറിയുന്നു. ബഹ്റൈൻ സന്ദർശനം കഴിഞ്ഞ് സൗദിയിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു. മാതാവ് ഫാത്തിമ (കുവൈത്ത്), സഹോദരങ്ങൾ ഫസ്ലാൻ (ജോർജ്ജിയ) ഫായിഖ്(കുവൈത്ത്). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു വരുന്നു.
Latest from Uncategorized
നടുവത്തൂർ: നടുവത്തൂർ ശിവക്ഷേത്ര സമീപം തെക്കെ വാരിയത്ത് വീട്ടിൽ മാധവി അമ്മ (97) അന്തരിച്ചു. ഭർത്താവ്: പരേതനായ മാധവൻ ആചാരി മക്കൾ:
കൊയിലാണ്ടി: പാലോളി അമ്മുക്കുട്ടി അമ്മ (78) അന്തരിച്ചു. ഭർത്താവ്: മേലൂർ പരേതനായ കച്ചേരി ഗംഗാധരൻ നായർ മക്കൾ: ശ്രീലത, വാസുദേവൻ, ശ്രീഹരി
മുചുകുന്ന്, കൊടക്കാട്ടും മുറി. അണിയോത്ത് മായ ( 51) അന്തരിച്ചു പരേതനായ നാരായണൻ്റെ മകളാണ് . ഭർത്താവ് സജി, മക്കൾ ഹർഷ,
തിരുവങ്ങൂർ: തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ പൊതുപരീക്ഷക്ക് മുന്നോടിയായി വിജയ പഥം പ്രത്യേക പരിശീലനം ആരംഭിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടീ കെ ഷെറീന
മേപ്പയ്യൂർ: ചെവ്വാഴ്ച വൈകിട്ട് മേപ്പയ്യൂർ ടൗണിലെ സിറ്റി മെഡിക്കൽസിനു മുൻമ്പിൽ വെച്ച് നഷ്ടപ്പെട്ട ഒരു തുക അതിന്റെ ഉടമസ്ഥനെ തിരികെ ഏല്പിച്ചു







