കോഴിക്കോട്ടെ ആദ്യകാല ഗൈനക്കോളജിസ്റ്റ് ഡോക്ടർ വി .കമലം അന്തരിച്ചു

കോഴിക്കോട്ടെ ആദ്യകാല ഗൈനക്കോളജിസ്റ്റ് ഡോക്ടർ വി .കമലം (86) അന്തരിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രി, കോഴിക്കോട് പി വി എസ് ആശുപത്രി, കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി എന്നവിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. അഞ്ച് പതിറ്റാണ്ടോളം കോഴിക്കോട്ടെ ആതുര ശുശ്രൂഷ രംഗത്ത് സജീവമായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം ഏപ്രിൽ 14 ന് കോഴിക്കോട് നടക്കും.

കോഴിക്കോട് ജനറൽ ആശുപത്രിയിൽ 1966 ലാണ് ഡോക്ടർ കമലം തൻ്റെ കരിയർ തുടങ്ങിയത്. പിന്നീട് പിവിഎസ് ആശുപത്രി കോഴിക്കോട് പ്രവർത്തനം തുടങ്ങിയ ഘട്ടത്തിൽ കമലം ഇവിടെ ഗൈനക്കോളജി വിഭാഗത്തിൽ ചേർന്നു. ഇതിന് ശേഷം ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് മാറി. കോഴിക്കോട് ചാലപ്പുറത്തെ ആരതി എന്ന സ്വന്തം വീട്ടിൽ കമലത്തിൻ്റെ മൃതദേഹം സൂക്ഷിക്കും. ഇവിടെ പൊതുദർശനത്തിന് സൗകര്യമൊരുക്കും. എൽഐസിയിൽ നിന്നും വിരമിച്ച വി.വിനോദ് കുമാർ, അനിൽ കുമാർ (സിങ്കപ്പൂർ) എന്നിവർ മക്കളാണ്. 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 13 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും

Next Story

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നാടിനു സമര്‍പ്പിച്ചു

Latest from Main News

കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ വലിയ പിന്തുണയായി മാറും: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾ വലിയ പിന്തുണയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസത്തിനൊപ്പം തന്നെ നാടിന്റെ പ്രശ്‌നങ്ങൾക്ക്

വോട്ടർപ്പട്ടിക പരിഷ്കരണം: കേരളത്തിലെ വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായത് 21,130 പേർ

തിരുവനന്തപുരം: വോട്ടർപ്പട്ടികയുടെ തീവ്രപരിഷ്കരണ പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തുടനീളം നടക്കുന്ന ഹിയറിംഗുകളുടെ അടിസ്ഥാനത്തിൽ ഇതുവരെ 21,130 പേർ വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി മുഖ്യ

അടിസ്ഥാന ശമ്പളം നാൽപതിനായിരമാക്കണം; നഴ്സുമാർ ഫെബ്രുവരി 21ന് സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ നഴ്സുമാർ ഫെബ്രുവരി 21ന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് അറിയിച്ചു. അടിസ്ഥാന ശമ്പളം 40,000 രൂപയായി

എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് എട്ടിന് കൊയിലാണ്ടിയില്‍ സ്വീകരണം

കൊയിലാണ്ടി: സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ഫെബ്രുവരി എട്ടിന്