സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെൺമക്കൾ നൽകിയ പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളി

2024 സെപ്റ്റംബർ 21ന് മരിച്ച സിപിഎം നേതാവായ എം എം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെൺമക്കൾ നൽകിയ പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനായി മെഡിക്കൽ കോളജിന് വിട്ടുനൽകാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പെൺമക്കൾ പുനഃപരിശോധനാ ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചത്

സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി സിംഗിൾ ബെഞ്ചിനു മുൻപാകെ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വി ജി അരുൺ ഹർജി തള്ളിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും, ഇതിനെതിരെ നൽകിയ പ്രത്യേകാനുമതി ഹർജി സുപ്രീം കോടതിയും തള്ളിയതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഹർജിക്കാർക്ക് മറ്റു നിയമനടപടികൾ സ്വീകരിക്കുന്നതിന് തടസമില്ലെന്നും ജസ്റ്റിസ് അരുൺ വ്യക്തമാക്കിയിട്ടുണ്ട്. ലോറന്‍സ് അന്തരിച്ചതിനു പിന്നാലെ മകൻ എം.എൽ.സജീവൻ പിതാവിന്റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടു നൽകുകയായിരുന്നു. ഇതിനെതിരെയാണ് പെൺമക്കൾ രം​ഗത്തു വന്നിട്ടുള്ളത്.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ ഓക്സിജൻ പ്ലാൻ്റ്, ലാക്റ്റേഷൻ മാനേജ്മെൻ്റ് യൂണിറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു

Next Story

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച കഫെ കുടുംബശ്രീ പ്രീമിയം റസ്റ്റോറൻ്റ് ഉദ്ഘാടനം ചെയ്തു

Latest from Main News

നവി മുംബൈയിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികളടക്കം നാലുപേർക്ക് ദാരുണാന്ത്യം

നവി മുംബൈയിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികളടക്കം നാലുപേർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ സുന്ദർ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ,

സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്സുമാരുൾപ്പടെയുള്ള ജീവനക്കാർക്കും ഇനി ഒരേ ഷിഫ്റ്റ് സമ്പ്രദായം

സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്സുമാരുൾപ്പടെയുള്ള  ജീവനക്കാർക്കും ഇനി ഒരേ ഷിഫ്റ്റ് സമ്പ്രദായം. കിടക്കകളുടെ എണ്ണം നോക്കാതെ ഒരേ ഷിഫ്റ്റ് ക്രമീകരണം

സൂറത്തിലെ ഡയമണ്ട്‌സിന്റെ ഉടമ DA-42 നാല് സീറ്റർ വിമാനം വാങ്ങി

സൂറത്ത്: സൂറത്തിലെ ഡയമണ്ട്‌സിന്റെ ഉടമ ലാൽജിഭായ് പട്ടേലിന്റെ മകനും കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായ ഹിതേഷ് പട്ടേൽ 11 കോടി വിലവരുന്നതും മൂന്ന്