കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​തി​യ നി​യ​മം അ​ടി​ച്ചേ​ൽ​പി​ച്ച​തി​നെ​തി​രെ ഐ.​എ​ൻ.​എ​ൽ ബി​ൽ അ​റ​ബി​ക്ക​ട​ലി​ൽ എ​റി​ഞ്ഞ് പ്ര​തി​ഷേ​ധി​ക്കും

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യോ മ​തേ​ത​ര പാ​ർ​ട്ടി​ക​ളു​ടെ​യോ എ​തി​ർ​പ്പ് വ​ക​വെ​ക്കാ​തെ നി​ല​വി​ലെ വ​ഖ​ഫ് നി​യ​മ​ങ്ങ​ളി​ൽ മാ​റ്റം​വ​രു​ത്തി കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​തി​യ നി​യ​മം അ​ടി​ച്ചേ​ൽ​പി​ച്ച​തി​നെ​തി​രെ ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന ക​മ്മി​റ്റി ബി​ൽ അ​റ​ബി​ക്ക​ട​ലി​ൽ എ​റി​ഞ്ഞ് പ്ര​തി​ഷേ​ധി​ക്കും. 15ന് ​വൈ​കീ​ട്ട് നാ​ലി​ന് ക​ട​പ്പു​റ​ത്ത്​ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സാം​സ്കാ​രി​ക നാ​യ​ക​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ എം.​എ​ൽ.​എ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മു​ന​മ്പം പ്ര​ശ്നം വ​ഖ​ഫ് നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി മോ​ദി മു​ത​ൽ ബി.​ജെ.​പി​യു​ടെ കീ​ഴ്ത്ത​ട്ടി​ലു​ള്ള നേ​താ​ക്ക​ൾ വ​രെ കു​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ്. ഇ​ത് മു​സ്‍ലിം​ക​ൾ​ക്കും ക്രി​സ്ത്യാ​നി​ക​ൾ​ക്കു​മി​ട​യി​ൽ അ​ക​ൽ​ച്ച സൃ​ഷ്ടി​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണെ​ന്ന് തി​രി​ച്ച​റി​യ​ണം.

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ മ​ല​പ്പു​റം വി​രു​​ദ്ധ പ​രാ​മ​ർ​ശം ബി.​ജെ.​പി ന​ട​ത്തു​ന്ന മ​ല​പ്പു​റം കു​പ്ര​ചാ​ര​ണ​ത്തേ​ക്കാ​ൾ അ​പ്പു​റ​മാ​യി​പ്പോ​യെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഏ​തു സാ​ഹ​ച​ര്യ​ത്തി​ലാ​യാ​ലും ഇ​ങ്ങ​നെ​യൊ​രു പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത് ശ​രി​യാ​യി​ല്ല. വീ​ട്ടി​ൽ​ത്ത​ന്നെ ആ​ർ.​എ​സ്.​എ​സ് ശാ​ഖ​യു​ള്ള ആ​ളാ​ണ് വെ​ള്ളാ​പ്പ​ള്ളി. എ​ന്നാ​ൽ, വെ​ള്ളാ​പ്പ​ള്ളി​യെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്ത​ത് ഇ​തു​മാ​യി ചേ​ർ​ത്തു​വെ​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ത്ത​രം പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​ത് മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ട​മ​യാ​ണെ​ന്നും ഐ.​എ​ൻ.​എ​ൽ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ് ശോ​ഭ അ​ബൂ​ബ​ക്ക​ർ ഹാ​ജി, ജ​ന. സെ​ക്ര​ട്ട​റി ഒ.​പി അ​ബ്ദു​റ​ഹി​മാ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 12 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Next Story

ചെങ്ങോട്ടുകാവ് ഒറോട്ടുകുനി ഫാത്തിമ ഉമ്മ അന്തരിച്ചു

Latest from Main News

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിര്‍ദേശങ്ങള്‍ നല്‍കി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിര്‍ദേശങ്ങള്‍ നല്‍കി എ പി വിഭാഗം സമസ്ത നേതാവ്

മദ്യക്കുപ്പിക്ക് പകരം പണം നല്‍കുന്ന പദ്ധതി അടുത്ത മാസം 10ലേക്ക് മാറ്റി

മദ്യക്കുപ്പിക്ക് പകരം പണം നല്‍കുന്ന പദ്ധതി അടുത്ത 10ലേക്ക് മാറ്റി. പ്ലാസ്റ്റിക് മദ്യക്കുപ്പി തിരികെ നൽകിയാൽ ഡിപ്പോസിറ്റ് തുക 20 രൂപ

ഓണസമ്മാനമായി ക്ഷേമ പെൻഷന്‍റെ രണ്ട് ഗഡു ശനിയാഴ്ച മുതൽ വിതരണം ചെയ്യും

ക്ഷേമ പെൻഷന്റെ രണ്ട് ഗഡു ഓണത്തിന് വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ശനിയാഴ്ച മുതൽ പെൻഷൻ വിതരണം തുടങ്ങും.

അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണ മെനു സെപ്റ്റംബർ എട്ടു മുതൽ നടപ്പിലാക്കും

അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണ മെനു സെപ്റ്റംബർ എട്ടു മുതൽ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിൽ നിന്നും ശിശുവികസന പദ്ധതി ഓഫിസർമാരും

ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. രണ്ടാംഘട്ടമായി 40 അധിക അന്തര്‍സംസ്ഥാന സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. പുതുതായി വാങ്ങിയ എസി