കുടുംബശ്രീ ജില്ലാമിഷൻ്റെ ആഭിമുഖ്യത്തിൽ തനതു രുചി വൈവിധ്യങ്ങളുമായി ആരംഭിക്കുന്ന ജില്ലയിലെ ആദ്യത്തെ പ്രീമിയം കഫെ കൊയിലാണ്ടിയിൽ തുറക്കുന്നു.

/

കുടുംബശ്രീ ജില്ലാമിഷൻ്റെ ആഭിമുഖ്യത്തിൽ തനതു രുചി വൈവിധ്യങ്ങളുമായി ആരംഭിക്കുന്ന ജില്ലയിലെ ആദ്യത്തെ പ്രീമിയം കഫെ കൊയിലാണ്ടിയിൽ തുറക്കുന്നു. പ്രീമിയം കഫെ നാളെ(12) ഉച്ചയ്ക്ക് 12 മണിക്ക് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

കൊയിലാണ്ടി മുനിസിപ്പൽ ബസ് സ്റ്റാൻഡിന് എതിർവശം പിഎംആർ ബിൽഡിംഗിൽ 50ൽ അധികം പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാൻ സാധിക്കുന്ന പ്രീമിയം സൗകര്യമുള്ള എ സി റെസ്റ്റോറൻ്റായാണ് പ്രവർത്തനം. രാവിലെ 7. 30 മണി മുതൽ രാത്രി 10 മണി വരെയാണ് പ്രവർത്തന സമയം.

കാൻ്റീൻ, കാറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭകർക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പാക്കുക, തൊഴിൽനിലവാരം ഉയർത്തുക എന്നിവയാണ് പ്രീമിയം കഫെയുടെ പ്രധാന ലക്ഷ്യങ്ങൾ.

പാഴ്സൽ സർവീസ്, ടേക്ക് എവേ കൗണ്ടറുകൾ, കാറ്ററിംഗ്, ഓൺലൈൻ സേവനങ്ങൾ, മാലിന്യ സംസ്കരണ ഉപാധികൾ, ശുചിമുറികൾ തുടങ്ങിയ വിപുലമായ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് കഫെ പ്രവർത്തനമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി സി കവിത പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കക്കാടംപൊയിൽ ഇക്കോ ടൂറിസം സെന്ററാക്കി വികസിപ്പിക്കാൻ ധാരണയായി

Next Story

കുടുംബ സംഗമങ്ങളിലൂടെ ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം : ടി.ടി ഇസ്മായില്‍

Latest from Local News

ചെങ്ങോട്ടുകാവ് ഞാണംപൊയിൽ കണ്ടച്ചൻ കണ്ടി താഴെ കുനി ശൈലേഷ് കുമാർ അന്തരിച്ചു

ചെങ്ങോട്ടുകാവ്: ഞാണംപൊയിൽ കണ്ടച്ചൻ കണ്ടി താഴെ കുനി ശൈലേഷ് കുമാർ (34) അന്തരിച്ചു. നാരായണൻ നായരുടേയും ദാക്ഷായണിയുടേയും മകനാണ്. ഭാര്യ :

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 31-07-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 31-07-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ 1.ജനറൽമെഡിസിൻ ഡോ.ജയചന്ദ്രൻ 2സർജറിവിഭാഗം ഡോ രാംലാൽ 3ഓർത്തോവിഭാഗം

മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവം ഭരണഘടന ഉറക്കെ വായിച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

കൂരാച്ചുണ്ട് : ഛത്തീസ്ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി

കുറ്റ്യാടി ബസ് സ്റ്റാൻഡിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച വയോധികനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കുറ്റ്യാടി: കുറ്റ്യാടി പുതിയ ബസ് സ്റ്റാന്‍ഡില്‍ യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച വയോധികനെ കയ്യോടെ പിടികൂടി പോലീസിൽ ഏല്‍പ്പിച്ച് നാട്ടുകാര്‍. കക്കട്ട്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 31 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 31 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ന്യൂറോളജി വിഭാഗം  ഡോ:അനൂപ് കെ 5.00