വിദ്യാർത്ഥി സംഘർഷത്തിൽപ്പെട്ട് ക്രൂര മർദ്ദനത്തിനിരയായി താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി. ഇവർക്ക് ജാമ്യം നിഷേധിച്ചത് കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ്. ആറ് പ്രതികളുടെയും റിമാൻഡ് കാലാവധി ജുവനൈൽ ജസ്റ്റിസ് കോടതി നീട്ടിയിട്ടുണ്ട്.
