വിദ്യാഭ്യാസ- തൊഴിൽ രംഗങ്ങളിൽ സിജി സമൂഹത്തിൻ്റെ സ്പന്ദനങ്ങൾ അറിഞ്ഞ് പ്രവർത്തിക്കുന്നു : സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

വിദ്യാഭ്യാസ കരിയർ രംഗത്ത് മൂന്ന് പതിറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ- തൊഴിൽ ശക്തീകരണത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സിജിയും കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന എഡ്യൂകെയർ ഫെലോഷിപ്പ് പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പോടെ പരിശീലനം നൽകുന്ന പദ്ധതിയാണ് എഡ്യൂകെയർ ഫെലോഷിപ്പ്. കോഴിക്കോട് സിജി ക്യാമ്പസിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം എ സലാം മുഖ്യാതിഥിയായി. വിവിധ സർവ്വീസുകളിൽ പ്രവേശിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടന്നു. മുസ്ലിം ലീഗ് കൊയിലാണ്ടി മണ്ഡലം സെക്രട്ടറി സി ഹനീഫ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സിജി പ്രസിഡന്റ് എ.ബി മൊയ്തീൻകുട്ടി ആമുഖഭാഷണം നടത്തി.

കോമ്പിറ്റൻസി വിഭാഗം ഡയറക്ടർ ഹുസൈൻ പി എ പദ്ധതി വിശദീകരിച്ചു. മുസ്ലീം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം എ റസാഖ് മാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ, സിജി ഇന്റർനാഷണൽ ചെയർമാൻ എം എം അബ്ദുൽ മജീദ്, ചീഫ് കോഡിനേറ്റർ റുക്കുനുദ്ദീൻ, സിജി സെക്രട്ടറി കബീർ പാറപൊയിൽ, പ്രോജക്ട് ഡയറക്ടർ ഫസൽ മുഹമ്മദ്, കെഎംസിസി എജുക്കേഷൻ വിഭാഗം ജനറൽ കൺവീനർ താജുദ്ദീൻ, അഷ്‌റഫ്‌ വാക്കത്ത്, ഒ പി ഹബീബ് എന്നിവർ സംസാരിച്ചു. സിജി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അനസ് ബിച്ചു സ്വാഗതവും കെഎംസിസി കോഡിനേറ്റർ അഷ്റഫ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മേപ്പയ്യൂരിൽ ലഹരിക്കെതിരായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻ്റിൽ ബ്ലൂമിംഗ് ആർട്സ് ജേതാക്കളായി

Next Story

2025-26 വര്‍ഷത്തെ കീം പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ

Latest from Local News

ആനക്കുളം-നന്തി ദേശീയ പാതയിലെ പാച്ച് വര്‍ക്ക് അപകടങ്ങള്‍ക്ക് വഴിവെക്കുന്നു

ദേശീയ പാതയില്‍ അശാസ്ത്രീയമായ നടക്കുന്ന പാച്ച് വര്‍ക്ക് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. ഓരോ വര്‍ഷവും രൂപപ്പെടുന്ന കുഴികള്‍ അടയ്ക്കാന്‍ പാച്ച് വര്‍ക്കാണ്

പിഷാരികാവ് ക്ഷേത്രത്തിൽ പുതിയ പ്രസാദപ്പുരയുടെ കുറ്റിയിടൽ ചടങ്ങ് നടന്നു

പിഷാരികാവ് ക്ഷേത്രത്തിന്റെ നവീകരണപ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന പുതിയ പ്രസാദ പുരയുടെ കുറ്റിയിടൽ ചടങ്ങ് പ്രശസ്ഥ വാസ്തുശില്പി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു.

അമ്മയുടെ പുതിയ പ്രസിഡൻ്റ് ശ്വേതാ മേനോന് ‘മക്കൾ’ സംഘടന സ്വീകരണം നൽകുന്നു

കോഴിക്കോട്: അമ്മയുടെ പ്രഥമ വനിതാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശ്വേതാ മേനോന് കോഴിക്കോട് വെച്ച് സ്വീകരണം നൽകാൻ മലയാള ചലച്ചിത്ര കാണികൾ (മക്കൾ)

ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ അപകടം

ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ ദീർഘദൂരസം കാറും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റതായി വിവരമുണ്ട് അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു കണ്ണൂരിൽ