മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി രാഷ്​ട്രീയകാര്യസമിതി അംഗവുമായ ശൂരനാട് രാജശേഖരൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി രാഷ്​ട്രീയകാര്യസമിതി അംഗവുമായ ശൂരനാട് രാജശേഖരൻ അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. വീക്ഷണം ദിനപത്രത്തിന്റെ മാനേജിങ് എഡിറ്ററാണ്. സംസ്കാരം വൈകീട്ട് വീട്ടുവളപ്പിൽ നടക്കും.

പി.എന്‍.രാഘവന്‍പിള്ളയുടെയും കെ.ഭാര്‍ഗവിയമ്മയുടെയും മകനായി 1949 ല്‍ കൊല്ലത്തെ ശൂരനാട്ടായിരുന്നു ജനനം. കൊല്ലം ശാസ്താംകോട്ട ഡി.ബി കോളേജില്‍ കേരള വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരന്‍ കെ.എസ്‌.യു സംസ്ഥാന ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. രാജ്യസഭയിലേക്കും പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‌റെ മുന്നറിയിപ്പ്; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Next Story

സ്വർണവിലയിൽ വീണ്ടും വൻ വർധന

Latest from Local News

അത്തോളി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു

അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് ഈ വർഷത്തെ കേരളോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അദ്ധ്യക്ഷം വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ

ചില്ല മാസിക സ്ഥാപകൻ ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണിക കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം ചെയ്തു

കോഴിക്കോട് : ചില്ല മാസികയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം ചില്ല മാസികയുടെ സ്മരണിക കോഴിക്കോട് നളന്ദയിൽ സംഘടിപ്പിച്ച

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 22-08-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 22-08-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.

തിക്കോടി കോടിക്കൽ ബീച്ചിൽ കാറിൽ കടത്തിയ 45 ലിറ്റർ മാഹി മദ്യം പിടിച്ചു; ഒരാൾ അറസ്റ്റിൽ

കൊയിലാണ്ടി: തിക്കോടി കോടിക്കൽ ബീച്ച് ഭാഗത്തു കാറിൽ കടത്തിയ 45 ലിറ്റർ മാഹി മദ്യം കൊയിലാണ്ടി എക്സൈസ് സംഘം പിടിച്ചെടുത്തു.സംഭവവുമായി ബന്ധപ്പെട്ട്