അത്തോളി: പൂക്കോട് ഗ്രാമീണ റസിഡൻ്റ്സ് അസോസിയേഷൻ അഡ്വ.കെ.എം സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തികച്ചും ജനകീയമായി നാടിന്റെ ഐക്യത്തെയും ഒരുമയെയും ഊട്ടി ഉറപ്പിക്കാൻ കഴിയുന്ന മത നിരപേക്ഷതയുടെയും ശരിയായ മാനുഷിക മൂല്യങ്ങളുടെയും സന്ദേശം സമൂഹത്തിലേക്ക് പങ്കുവെക്കുന്ന മഹത്തായ കൂട്ടായ്മയാണെന്ന പ്രത്യേകത തീർച്ചയായും റസിഡന്റ്സ് അസോസിയേഷനുകൾക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.നാടിന്റെ കൂട്ടായ്മ രൂപപ്പെടുത്തുക എന്നത് കലുഷിതമായ ഈ കാലത്ത് അനിവാര്യമാണ്. പരസ്പര ബന്ധത്തിന്റെയും ഐക്യത്തിന്റെയും പങ്കു വെക്കലിന്റെയുമെല്ലാം വളരെ പ്രധാനപ്പെട്ട നേതൃത്വമായി പ്രവർത്തിക്കാൻ കഴിയാവുന്ന സംവിധാനമാണ് ഓരോ റസിഡന്റ്സ് അസോസിയേഷനുകളും. സമൂഹത്തിൽ ഉയർന്നു വരുന്ന തെറ്റായ എല്ലാ പ്രവണതകളെയും മറികടന്ന് സമൂഹത്തെ ശരിയായ നിലയിൽ നയിക്കുക എന്നത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആധുനിക കാലത്തെ ഏറ്റവും അപകടകരമായ പ്രശ്നങ്ങളിലൊന്നായി ലഹരി വ്യാപനം നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം തെറ്റായ പ്രവണതകളെ ശരിയായി രീതിയിൽ തുറന്നു കാണിച്ച് നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളായ യുവതയെയും ലഹരിയുടെ വഴിയിൽ അറിയാതെ നടന്നു നീങ്ങിയ നമ്മോടൊപ്പമുള്ളവരെയും സംരക്ഷിക്കുക എന്ന ഉത്തരവാദിത്വവും തീർച്ചയായും ഈ നിലയിൽ സംഘടിപ്പിക്കപ്പെടുന്ന അസോസിയേഷനുകളുടെ ഭാഗമായി ഏറ്റെടുക്കാനാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസോസിയേഷൻ പ്രസിഡന്റ് രാജേഷ് കൂട്ടാക്കിൽ അധ്യക്ഷനായി. എക്സൈസ് പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ, വൈസ് പ്രസിഡന്റ് സി.കെ റിജേഷ്, ബ്ലോക്ക് , പഞ്ചായത്ത് അംഗങ്ങളായ സുധ കാപ്പിൽ, പി.എം രമ, ശാന്തി മാവീട്ടിൽ,ഗ്രാമീണ ഗ്രന്ഥാലയം പ്രസിഡന്റ് എം.ജയകൃഷ്ണൻ , റംല മനയിൽ , ഇ.എം നമിത സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി ചന്ദ്രൻ തടത്തിൽ സ്വാഗതവും സ്വാഗത സംഘം ചെയർമാൻ എൻ.ടി ആണ്ടിക്കുട്ടി നന്ദിയും പറഞ്ഞു.
Latest from Local News
കാട്ടിലപീടിക : പരേതനായ തുറമംഗലത്ത് മൊയ്തീൻ കോയയുടെ ഭാര്യ കീഴാരി കദീശുമ്മ ( 85 വയസ്സ്) അന്തരിച്ചു. മക്കൾ: മുഹമ്മദ് കോയ,
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 13 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം 9:30
കൊരയങ്ങാട് തെരുഗണപതി ക്ഷേത്രമണ്ഡല വിളക്കിനോടനുബന്ധിച്ച് പകൽ എഴുന്നളിപ്പ് നടന്നു. കൊരയങ്ങാട് വാദ്യസംഘം മേളമൊരുക്കി. ക്ഷേത്ര ഊരാളൻ രവീന്ദ്രൻ കളിപ്പുരയിൽ, രാജൻ മൂടാടി
രാവറ്റമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തോടനുബന്ധിച്ച് നടന്ന കൃഷ്ണകുചേല സംഗമം രംഗപാഠം നാടിനും ക്ഷേത്രബന്ധുക്കൾക്കും നിറവിരുന്നായി. പൂർവകാല സതീർത്ഥ്യനായ കുചേലൻ കൃഷ്ണൻ്റെ
മേപ്പയ്യൂർ മഞ്ഞക്കുളം മാവിലാംകണ്ടി ദേവി പി. സി (76) അന്തരിച്ചു. ഭർത്താവ് പരേതനായ മാവിലാംകണ്ടി സി . എം നാരായണൻ (റിട്ട.







