പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിലവിലെ ഡ്രൈ ഡേ സമ്പ്രദായം തുടരുമെങ്കിലും മുന്‍കൂര്‍ അനുമതിയോടെ ഇനി ഒന്നാം തീയതി മദ്യം വിളമ്പാനാണ്ന് പുതിയ മദ്യനയത്തില്‍ അനുമതി നൽകിയിരിക്കുന്നത്. ടൂറിസം മേഖലയുടെ ഉത്തേജനത്തിന് വേണ്ടിയാണ് ഇളവ് എന്ന് വ്യക്തമാക്കിയാണിത്.

ത്രീ സ്റ്റാറിനും അതിന് മുകളിലോട്ടുമുള്ള ഹോട്ടലുകളില്‍ ഒന്നാം തീയതി പ്രത്യേക കോണ്‍ഫറന്‍സുകള്‍, മീറ്റിങ്ങുകള്‍, പാര്‍ട്ടികള്‍ എന്നിവിടങ്ങളില്‍ മദ്യം വിളമ്പാം. ഇതിനായി എക്‌സൈസ് കമ്മിഷണറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇതിനായി 50000 രൂപ ഫീസ് അടയ്ക്കണം.  പ്രത്യേക അനുമതി ദിവസം ബാര്‍ തുറക്കരുതെന്നും ചടങ്ങില്‍ മാത്രം മദ്യം വിളമ്പാമെന്നുമാണ് നിര്‍ദേശം. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യ നല്‍കാം. യാനങ്ങള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കും. കള്ള് ഷാപ്പുകളുടെ ദൂരപരിധിയില്‍ മാറ്റമില്ല. 400 മീറ്റര്‍ ദൂരപരിധി തുടരും.

ഒന്നാം തീയതി നടക്കുന്ന വിവാഹ സത്‌കാരങ്ങള്‍ അതുപോലുള്ള മറ്റ് പാര്‍ട്ടികള്‍ക്കും ഇതേ വ്യവസ്ഥയില്‍ മദ്യം വിളമ്പാം. നെഫര്‍ ടിറ്റി പോലുള്ള ഉല്ലാസ യാനങ്ങളിലും ഇനി മദ്യം നല്‍കാന്‍ അനുമതിയുണ്ട്. ഇതിനുള്ളില്‍ ടൂറിസ്റ്റുകളായി വരുന്നവര്‍ക്ക് ഇനി മദ്യം നല്‍കുന്നതിന് നിയമപരമായ തടസങ്ങളില്ല. എന്നാല്‍ ഒന്നാം തീയതി ഡ്രൈ ഡേ ആയി തന്നെ തുടരും. 

Leave a Reply

Your email address will not be published.

Previous Story

പേരാമ്പ്ര മരുതേരി കുന്നുമ്മൽ അബൂബക്കർ അന്തരിച്ചു

Next Story

പൊയിൽക്കാവ് തെക്കെ ചാത്തനാടത്ത് പ്രമോദ് കുമാർ അന്തരിച്ചു

Latest from Main News

കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോഴിക്കോട് പുല്ലാളൂർ പറപ്പാറ ചെരച്ചോറമീത്തൽ സുനീറയാണ് മരിച്ചത്. വീടിന്‍റെ വരാന്തയിൽ ഇരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. കോഴിക്കോട്

2026 ലെ പുതുവത്സര സമ്മാനമായി ആറുവരി ദേശീയപാത സമർപ്പിക്കും -മന്ത്രി പി എ മുഹമ്മദ് റിയാസ്

കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്ററിൽ ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാത, 2026ലെ പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ്

സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്ന സാഹചര്യത്തിൽ പുതുക്കിയ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്ന സാഹചര്യത്തിൽ പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്ത്. ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. കോട്ടയം,

ജ്യൂസ് ജാക്കിങ്: സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും മുന്നറിയിപ്പുമായി കേരള പോലീസ്

ജ്യൂസ് ജാക്കിങ്: സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും മുന്നറിയിപ്പുമായി കേരള പോലീസ് പൊതു മൊബൈൽ ചാര്‍ജിങ് പോയന്‍റുകള്‍ (മാളുകള്‍, റെസ്റ്റോറന്‍റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍/ട്രെയിനുകള്‍) വഴി

നെന്മാറ കൊലക്കേസിൽ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ

നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ