ന്യൂനമർദ്ദം ശക്തി പ്രാപിച്ചു; കോഴിക്കോട്, വയനാട് ഓറഞ്ച് അലര്‍ട്ട്

/

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം ശക്തി കൂടിയ ന്യുനമര്‍ദ്ദമായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂര്‍ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വടക്കു -വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയാന്‍ സാധ്യത.

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കോഴിക്കോട്, വയനാട് ശക്തമായ മഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 41 മുതല്‍ 61 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

പാടം പൊന്നണിഞ്ഞു; നൂറുമേനി വിളഞ്ഞ് കണിവെള്ളരി

Next Story

സ്പന്ദനം വാർഷികാഘോഷം ഏപ്രിൽ 10 മുതൽ 12 വരെ കൊങ്ങന്നൂർ പറക്കുളം വയലിൽ

Latest from Main News

കോഴിക്കോട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് കര്‍ക്കിടക ഫെസ്റ്റ് ആരംഭിച്ചു

കോഴിക്കോട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് കര്‍ക്കിടക ഫെസ്റ്റ് ആരംഭിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

സത്യസന്ധതയുടെ തിളക്കം: നഷ്ടപ്പെട്ട പണം തിരികെ നൽകി സനില കെ.കെ മാതൃകയായി

പേരാമ്പ്ര: സത്യസന്ധതയുടെയും മനുഷ്യത്വത്തിൻ്റെയും ഉദാത്ത മാതൃകയായി എരവട്ടൂർ സ്വദേശിനി സനില കെ.കെ. പേരാമ്പ്ര നഗരത്തിൽ നിന്ന് നഷ്ടപ്പെട്ട ഒരു തുക കണ്ടെത്തി

തൊട്ടരികിലെ സിനിമാ നടൻ; മേപ്പയൂർ കാരയാട് നിന്നും സ്വയപ്രയത്നം കൊണ്ട് കലാരംഗത്ത് സജീവമായി വിജിലേഷ് കാരയാട്

മേപ്പയൂർ കാരയാട് നിന്നും സ്വയപ്രയത്നം കൊണ്ട് കലാരംഗത്ത് സജീവമായി ഇപ്പോൾ 40 ലധികം സിനിമയുടെ ഭാഗമായി വിജിലേഷ് കാരയാട് മാറി. കാലടിയിലെ

തപാൽ വകുപ്പ് രജിസ്ട്രേഡ് തപാൽ സംവിധാനം നിർത്തലാക്കുന്നു

തപാൽ വകുപ്പ് രജിസ്ട്രേഡ് തപാൽ സംവിധാനം നിർത്തലാക്കുന്നു. സെപ്​റ്റംബർ ഒന്നിന് ഇത് പ്രാബല്യത്തിൽവരും. ഇനി സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമാണ്