എം.ജി. ശ്രീകുമാർ മാലിന്യമുക്ത നവകേരളം അംബാസിഡറായേക്കും

/

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാൻ ഗായകൻ എം.ജി. ശ്രീകുമാർ സന്നദ്ധത അറിയിച്ചെന്ന് തദ്ദേശ വകുപ്പു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സംസ്ഥാന തദ്ദേശ ഭരണ വകുപ്പിന്റെ സ്വപ്നപദ്ധതിയാണ് മാലിന്യമുക്ത നവകേരളം പദ്ധതി. ഈ മാസം 9 മുതൽ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന ‘വൃത്തി 2025’ ദേശീയ കോൺക്ലേവില്‍ പങ്കെടുക്കാൻ എം.ജി. ശ്രീകുമാറിനെയും ക്ഷണിച്ചെന്ന് മന്ത്രി അറിയിച്ചു

കൊച്ചി ബോൾഗാട്ടിയിലുള്ള എം.ജി. ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യം പുറത്തു വന്നിരുന്നു. തുടർന്ന് ഇതിന്റെ പിഴയായി അദ്ദേഹം 25,000 രൂപ അടയ്‌ക്കുകയും ചെയ്തു. ഈ സംഭവം വലിയ ചർച്ചയായിരുന്നു. മുറ്റത്തു വീണു കിടന്ന മാമ്പഴത്തിന്റെ അവശിഷ്ടങ്ങൾ തന്റെ വീട്ടിലെ ജോലിക്കാരി കടലാസ്സിൽ പൊതിഞ്ഞു ഇത്തരത്തിൽ കായലിൽ ഇട്ടതാണെന്നായിരുന്നു എം.ജി. ശ്രീകുമാറിന്റെ പക്ഷം. അത് തെറ്റാണെന്ന് ബോധ്യപ്പെട്ടതിനാലാണ് പിഴ അടച്ചതെന്നും എം.ജി.ശ്രീകുമാർ വ്യക്തമാക്കി. മാലിന്യം കായലിലേക്കു വലിച്ചെറിയുന്ന ദൃശ്യങ്ങൾ വീഡിയോ ആക്കി പകർത്തിയയാളെയും കോൺക്ലേവിലേക്കു ക്ഷണിച്ചിട്ടുണ്ട്. ‘വൃത്തി 2025’ നാഷണൽ കോൺക്ലേവ് ഏപ്രിൽ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 12നുള്ള സമാപന സമ്മേളനം സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് ഉദ്ഘാടനം ചെയ്യുന്നത്.

Leave a Reply

Your email address will not be published.

Previous Story

കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യു.ഡി.എഫ്. അരിക്കുളം പഞ്ചായത്ത് കമ്മറ്റി രാപ്പകൽ സമരം സംഘടിപ്പിച്ചു

Next Story

കൊയിലാണ്ടി ഐ.സി.എസ് സ്കൂൾ നാല്പതാം വാർഷികാഘോഷ സമാപനം 2025 ഏപ്രിൽ , 10, 11, 12 തിയ്യതികളിൽ

Latest from Main News

കോഴിക്കോട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് കര്‍ക്കിടക ഫെസ്റ്റ് ആരംഭിച്ചു

കോഴിക്കോട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് കര്‍ക്കിടക ഫെസ്റ്റ് ആരംഭിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

സത്യസന്ധതയുടെ തിളക്കം: നഷ്ടപ്പെട്ട പണം തിരികെ നൽകി സനില കെ.കെ മാതൃകയായി

പേരാമ്പ്ര: സത്യസന്ധതയുടെയും മനുഷ്യത്വത്തിൻ്റെയും ഉദാത്ത മാതൃകയായി എരവട്ടൂർ സ്വദേശിനി സനില കെ.കെ. പേരാമ്പ്ര നഗരത്തിൽ നിന്ന് നഷ്ടപ്പെട്ട ഒരു തുക കണ്ടെത്തി

തൊട്ടരികിലെ സിനിമാ നടൻ; മേപ്പയൂർ കാരയാട് നിന്നും സ്വയപ്രയത്നം കൊണ്ട് കലാരംഗത്ത് സജീവമായി വിജിലേഷ് കാരയാട്

മേപ്പയൂർ കാരയാട് നിന്നും സ്വയപ്രയത്നം കൊണ്ട് കലാരംഗത്ത് സജീവമായി ഇപ്പോൾ 40 ലധികം സിനിമയുടെ ഭാഗമായി വിജിലേഷ് കാരയാട് മാറി. കാലടിയിലെ

തപാൽ വകുപ്പ് രജിസ്ട്രേഡ് തപാൽ സംവിധാനം നിർത്തലാക്കുന്നു

തപാൽ വകുപ്പ് രജിസ്ട്രേഡ് തപാൽ സംവിധാനം നിർത്തലാക്കുന്നു. സെപ്​റ്റംബർ ഒന്നിന് ഇത് പ്രാബല്യത്തിൽവരും. ഇനി സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമാണ്