ജി.എച്ച്.എസ്.എസ് നടുവണ്ണൂരിൽ ചെണ്ട പരിശീലനം തുടങ്ങി. മഴവിൽ മ്യൂസിക് അക്കാദമി യുടെ ചെണ്ട പരിശീലനം ശ്രീ ഷിബിഷ് (എസ് എം സി ചെയർമാൻ) ഉദ്ഘാടനം ചെയ്തു. സ്കൂളിലെ കുട്ടികൾക്ക് നൽകിവരുന്ന സംഗീത ക്ലാസ്സിന്റെ രണ്ടാം ഘട്ടമായാണ് ശ്രീ സുധിൻ നടുവണ്ണൂരിന്റെ നേതൃത്വത്തിലുള്ള ചെണ്ട പരിശീലനം. സ്റ്റാഫ് സെക്രട്ടറി സന്ധ്യ ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ മൂസക്കോയ മാസ്റ്റർ (ഹെഡ്മാസ്റ്റർ) അധ്യക്ഷത വഹിച്ചു. ഷീന, മുസ്തഫ പാലോളി, ഉണ്ണികൃഷ്ണൻ, മുസ്തഫ പി, ഷാജി കാവിൽ, സുമ, നൗഷാദ് വി കെ, അഭിത അനീഷ് ടി പി, സുരേഷ്ബാബു എ കെ എന്നീ അധ്യാപകർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. അബ്ദുൽ ജലീൽ മാസ്റ്റർ നന്ദി പ്രകടനം നടത്തി
