റെസിഡന്റ്സ് അപ്പെക്സ് കൌൺസിൽ ജില്ലാതല ലഹരി വിരുദ്ധ ചിത്ര രചനാ മത്സരവും ബോധവൽക്കരണവും സംഘടിപ്പിച്ചു

റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ഓഫ് കോഴിക്കോട് ജില്ലാ തല ലഹരി വിരുദ്ധ ചിത്ര രചനാ മത്സരവും ബോധവൽക്കരണവും കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എം കെ ബീരാൻ ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ, യു.പി സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നടക്കാവ് ജി വി എച്ച് എസ് സ്കൂളിൽ വെച്ച് നടത്തിയ പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് കെ പി ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. കെ പ്രേമദാസൻ മാസ്റ്റർ, എൻ ഭാഗ്യനാഥൻ, രാമദാസ് കക്കട്ടിൽ, എൻ കെ ലീല, പി കെ ശശിധരൻ, ടി എം ബാലകൃഷ്ണൻ, കെ വി ഷാബു, കെ സത്യനാഥൻ, എം പി രാമകൃഷ്ണൻ, സക്കീർ പറക്കാട്ട്, അഡ്വ എ കെ ജയകുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.