സർക്കാറിൻ്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ യു.ഡി എഫ് ചേളന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ രാപ്പകൽ സമരം സമാപിച്ചു

തദ്ദേശ സ്ഥാപനങ്ങൾക്ക് ബജറ്റ് വിഹിതം പോലും നൽകാതെ ഫണ്ട് വെട്ടിക്കുറയ്ക്കുന്ന സർക്കാറിൻ്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ യു.ഡി എഫ് ചേളന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 4 ന് ചേളന്നൂർ 8/2 ൽ ആരംഭിച്ച രാപ്പകൽസമരം 5ന് രാവിലെ 8 മണിക്ക് അവസാനിച്ചു. സമാപന സമ്മേളനം നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ശരീഫ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എൻ ശ്യാംകുമാർ, .നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ പി.ശ്രീധരൻ, വി.എം ചന്തുക്കുട്ടി, പി.സുരേഷ് കുമാർ, പി.കെ.കവിത, സി.പി.നൗഷീർ, വി.ജിതേന്ദ്രനാഥ്, കെ.കെ.അനൂപ് കുമാർ, കെ.പി.രമേഷ് കുമാർ, സി.കെ.ഷാജി, വി.എം ഷാനി, സിനി ഷൈജൻ, പി.ബവീഷ്, പി.അശോകൻ, എൻ.മുരളീധരൻ, കെ. നന്ദകുമാർ, എസ് ശ്രീരാജ് സി.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.