കൊല്ലം പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോൽസവത്തോടനുബന്ധിച്ച് ദേശീയപാതയിൽ ഗതാഗതനിയന്ത്രണം

കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോൽസവത്തിന്റെ ഭാഗമായി ഏപ്രിൽ 5, 6 തിയ്യതികളിൽ ദേശീയ പാതയിൽ വാഹന ക്രമീകരണങ്ങൾ ഏർപെടുത്തി. ഏപ്രിൽ 5 വലിയവിളക്ക് ദിവസം ദേശീയപാതയിൽ കാലത്ത് 10 മണി മുതൽ രാത്രി 10 മണി വരെ കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ. പാവങ്ങാട് അത്തോളി, ഉള്ളിയേരി, പേരാമ്പ്ര വഴി പയ്യോളിയിൽ കയറണം ചെറിയ വാഹനങ്ങൾ ചെങ്ങോട്ടുകാവ് ബൈപ്പാസ് വഴി മൂടാടി ഹൈവേയിൽ പ്രവേശിക്കണം.

വടകര ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ പയ്യോളി, പേരാമ്പ്ര, ഉള്ളിയേരി, അത്തോളി പാവങ്ങാട് വഴി പോകണം, ചെറിയ വാഹനങ്ങൾ മൂടാടിയിൽ നിന്നും ബൈപ്പാസിൽ പ്രവേശിച്ച് ചെങ്ങോട്ടുകാവിൽ കയറണം. വടകരയിൽ നിന്നും, കൊയിലാണ്ടിയിലേക്ക് വരുന്ന ലൈൻ ബസ്സുകൾ കൊല്ലം ചിറയ്ക്ക് സമീപം നിർത്തി തിരിച്ച് പോകണം, കൊയിലാണ്ടി ഭാഗത്തു നിന്നുള്ള ബസ്സുകൾ കൊല്ലം പെട്രാൾ പമ്പിൽ നിർത്തി തിരിച്ച് പോകണം. ഏപ്രിൽ 6 ന്, ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ നേരത്തെയുള്ള രീതിയിലാണ് ട്രാഫിക്ക് ക്രമീകരണം.

Leave a Reply

Your email address will not be published.

Previous Story

അരങ്ങാടത്ത് തെക്കയിൽ സന്തോഷ് കോയമ്പത്തൂരിൽ അന്തരിച്ചു

Next Story

ഊരള്ളൂർ പൈക്കാട്ട് ഗംഗാധരൻ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി നഗരസഭ പട്ടികജാതി വികസന ഓഫീസ് ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ പട്ടികജാതി വികസന ഓഫീസ് ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. കുറുവങ്ങാട് ഐ.ടി.ഐ യിൽ

കൊയിലാണ്ടി കോടതിയിലെ പ്രമുഖ അഭിഭാഷകനും നിയമപണ്ഡിതനുമായിരുന്ന കെ. എൻ. ബാലസുബ്രഹ്മണ്യൻ അവർകളുടെ ഫോട്ടോ അനാച്ഛാദനം  ഒക്ടോബർ 24ന്  വെള്ളിയാഴ്ച

കൊയിലാണ്ടി കോടതിയിലെ പ്രമുഖ അഭിഭാഷകനും നിയമപണ്ഡിതനുമായിരുന്ന പരേതനായ കെ. എൻ. ബാലസുബ്രഹ്മണ്യൻ അവർകളുടെ ഫോട്ടോ അനാച്ഛാദന കർമ്മം  ഒക്ടോബർ 24ന്  വെള്ളിയാഴ്ച