അരിക്കുളം വാകമോളി എ.എൽ.പി സ്കൂളിൻ്റെ 98ാം വാർഷികാഘോഷവും വിരമിക്കുന്ന പ്രധാനാധ്യാപിക കെ.എം.ലൈല ടീച്ചർക്കുള്ള യാത്രയയപ്പും നോവലിസ്റ്റ് യു.കെ കുമാരൻ ഉദ്ഘാടനം ചെയ്തു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മാനേജ്മെൻ്റ് പ്രതിനിധി തയ്യിൽ രാമകൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നജീഷ് കുമാർ എൽ എസ് എസ് വിജയികളെ അനുമോദിച്ചു. രജിന ടീച്ചർ റിപ്പോർട്ടവതരിപ്പിച്ചു. വാർഡ് മെമ്പർ കെ.എം അമ്മത് മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ.കെ.എൻ. അടിയോടി, സി രാധ എന്നിവരെ കൂടാതെ ടി. താജുദ്ദീൻ, ശശി ഊട്ടേരി, ഇ.വേണു, ആവള മുഹമ്മദ്, പ്രദീപൻ കണ്ണമ്പത്ത്, ടി.പി സുനിൽ എന്നിവർ ആശംസകൾ നേർന്നു. ലൈല ടീച്ചർ മറുപടി പ്രസംഗം നടത്തി. പി.ടി.എ പ്രസിഡണ്ട് വിജില പി.ടി സ്വാഗതവും രാകേഷ് ടി നന്ദിയും പറഞ്ഞു. വാർഷികത്തോടനുബന്ധിച്ച് നടന്ന പൂർവാധ്യാപക വിദ്യാർഥി സംഗമത്തിൽ കവി ഡോക്ടർ മോഹനൻ നടുവത്തൂർ സംസാരിച്ചു. കുട്ടികളും പൂർവ വിദ്യാർഥികളും അവതരിപ്പിച്ച കലാപരിപാടികൾ കൂടാതെ കണ്ണൂർ മിഴി അവതരിപ്പിച്ച നാടൻ പാട്ടുകളുടെ ദൃശ്യാവിഷ്കാരവും അരങ്ങേറി.
Latest from Local News
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സഹായ ഹസ്തം. ചിങ്ങക്കാഴ്ചയുമായി തുടർച്ചയായി രണ്ടാം വർഷവും കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി. അഭയം സ്കൂളിലെ സപ്തംബർ മാസത്തെ
പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ബേപ്പൂർ എം എൽ എ യും മുൻ ഡി.സി.സി പ്രസിഡണ്ടും മലബാറിലെ പ്രമുഖ
മേപ്പയ്യൂർ: നൊച്ചാട് കണ്ടോത്ത് പരേതരായ നാരായണൻ അടിയോടി, ഹൈമവതി അമ്മ എന്നിവരുടെ മകളും പയ്യോളി ഹൈസ്കൂൾ മുൻ പ്രിൻസിപ്പലുമായ നളിനി കണ്ടോത്ത്
ഉള്ളിയേരി : ഉള്ളിയേരി പാലോറ ഹയർ സെക്കണ്ടറി സ്കൂളിലെ 1994 ബാച്ച് സെപ്റ്റംബർ 13 ശനിയാഴ്ച പാലോറയിൽവെച്ച് ഒത്തുചേരലിന്റെ ആറാം വാർഷികം
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് കോഴിക്കോട് മെഡിക്കൽ