മേപ്പയ്യൂർ: പാർലമെൻ്റ് പാസാക്കിയ വഖഫ് നിയമ ഭേതഗതി ബില്ലിനെതിരെ മുസ്‌ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ സ്മര സായാഹ്നം പരിപാടി സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ സായാഹ്നം മണ്ഡലം ജന:സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി. ജന:സെക്രട്ടറി എംഎം അഷ്റഫ് സ്വാഗതവും ട്രഷറർ കെ.എം എ അസീസ് നന്ദിയും പറഞ്ഞു. കീപ്പോട്ട് അമ്മത്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത് എന്നിവർ സംസാരിച്ചു.കീപ്പോട്ട് പി.മൊയ്തി, കെ.എം.കുഞ്ഞമ്മത് മദനി, അൻവർ കുന്നങ്ങാത്ത്, പി.പി.ബഷീർ, ഷർമിന കോമത്ത്, റാബിയ എടത്തിക്കണ്ടി, വി.പി ജാഫർ, അജിനാസ് കാരയിൽ, മുഹമ്മദ് ഷാദി എന്നിവർ നേതൃത്വം നൽകി
ഫോട്ടോ: വഖഫ് നിയമ ഭേതഗതി ബില്ലിനെതിരെ മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി മേപ്പയ്യൂർ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം
